ശാസ്​ത്ര-സാ​ങ്കേതിക രംഗം വളർത്തും

ദുബൈ: രാജ്യത്തെ ശാസ്​ത്ര-സാ​ങ്കേതിക മേഖലയിലെ ആഗോള കേന്ദ്രമാക്കാൻ ഉദ്ദേശിച്ചുള്ള ചുവടുവെപ്പുകൾക്ക്​ അംഗീകാരം നൽകി യു.എ.ഇ മന്ത്രിസഭ യോഗം. യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമി​െൻറ അധ്യക്ഷതയിൽ അബൂദബി ഖസർ അൽ വത്വനിൽ ചേർന്ന യോഗത്തിലാണ്​ തീരുമാനം. ഈ ലക്ഷ്യം നേടുന്നതിനായി ഗവേഷണ ഭരണനയം സ്വീകരിക്കാനും ഗവേഷണ വികസന കൗൺസിൽ രൂപവത്​കരിച്ചതായും ശൈഖ്​ മുഹമ്മദ്​ പ്രഖ്യാപിച്ചു. വിദേശകാര്യ-അന്താരാഷ്​ട്ര സഹകരണ വകുപ്പ്​ മന്ത്രിശൈഖ്​ അബ്​ദുല്ല ബിൻ സായിദാണ്​ കൗൺസിലിന്​ നേതൃത്വം നൽകുക. രാജ്യത്തി​െൻറ സമ്പദ്‌വ്യവസ്ഥയെയും സമൂഹത്തെയും സഹായിക്കുന്ന ദേശീയ വൈജ്ഞാനിക സംവിധാനം എന്ന ലക്ഷ്യത്തോടെയാണ്​ കൗൺസിൽ പ്രവർത്തിക്കുക. ശാസ്ത്രം, സാങ്കേതികവിദ്യ, ഗവേഷണം, വികസനം എന്നിവയുടെ ആഗോള ഹ​ബെന്ന നിലയിൽ രാജ്യത്തി​െൻറ സ്ഥാനം വർധിപ്പിക്കാൻ ഇത്​ സഹായിക്കും -അദ്ദേഹം കൂട്ടിച്ചേർത്തു.

യു.എ.ഇ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന 'അമ്പത്​ പദ്ധതികൾ'ക്ക്​ ആവശ്യമായ പിന്തുണ നൽകാനും വിജയിപ്പിക്കാനും മന്ത്രാലയങ്ങളോടും ഫെഡറൽ സ്​ഥാപനങ്ങളോടും ശൈഖ്​ മുഹമ്മദ്​ അധ്യക്ഷ സംസാരത്തിൽ ആവശ്യപ്പെട്ടു. വരാനിരിക്കുന്ന 50വർഷക്കാലത്ത്​ രാജ്യത്തി​െൻറ വികസനഗതി നിർണയിക്കുന്നതിനായി രൂപപ്പെടുത്തിയ പത്ത്​ തത്ത്വങ്ങൾ നടപ്പിലാക്കുന്നതിനും പിന്തുടരുന്നതിനും മന്ത്രിസഭ അംഗീകാരം നൽകി. യു.എ.ഇ ​പ്രസിഡൻറ്​ ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നെഹ്​യാൻ അംഗീകരിച്ച തത്ത്വങ്ങൾ വരാനിരിക്കുന്ന കാലത്തേക്ക്​ വഴികാട്ടിയും രാജ്യത്തിലെ എല്ലാ പ്രവർത്തനങ്ങൾക്കും മാർഗദർശനവുമാണെന്ന്​ ശൈഖ്​ മുഹമ്മദ്​ പ്രസ്​താവിച്ചു.

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച, 75,000 ഇമാറാത്തികൾക്ക്​​ തൊഴിൽ ലഭിക്കുന്ന 24ബില്യൺ ദിർഹം ചെലവഴിക്കുന്ന പദ്ധതിയും മന്ത്രിസഭ ചർച്ച ചെയ്​തു. കള്ളപ്പണം, ഭീകരവാദത്തിന് ധനസഹായം, നിയമവിരുദ്ധ സംഘടനകൾക്ക് ധനസഹായം എന്നിവക്ക്​ എതിരായ ഫെഡറൽ നിയമം ഭേദഗതി ചെയ്യുന്നതിനും മന്ത്രിസഭ അംഗീകാരം നൽകി. യുവാക്കളെ പിന്തുണക്കുന്നതിനുള്ള യുവ ശാക്​തീകരണ നയത്തിനും മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്​.

Tags:    
News Summary - The field of science and technology will be developed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.