ദുബൈ ഹോർലാൻസിലെ താമസസ്​ഥലത്ത്​ കോപ അമേരിക്ക ഫൈനൽ കാണുന്ന ഫുട്​ബാൾ പ്രേമികൾ 

അർജൻറീനയുടെ ജയം ആഘോഷിച്ച്​ പ്രവാസ ലോകവും

ദുബൈ: 28 വർഷത്തിനുശേഷം അർജൻറീന കിരീടമുയർത്തിയത്​ ആഘോഷമാക്കി പ്രവാസലോകവും.വർഷങ്ങളായി ബ്രസീൽ ഫാൻസിനു​ മുന്നിൽ തലകുനിച്ചുനിന്ന അർജൻറീനക്കാർക്ക്​​ തലയുയർത്തി ആഘോഷിക്കാൻ കിട്ടിയ അവസരമായിരുന്നു ഞായറാഴ്​ച നടന്ന കോപ അമേരിക്ക ഫൈനൽ. പുലർച്ച നാലു മുതൽ ടി.വിയുടെ മുന്നിൽ നിലയുറപ്പിച്ച അർജൻറീന-ബ്രസീൽ ഫാൻസ്​ കളിയുടെ ഓരോ നിമിഷവും ആഘോഷമാക്കി.

പെരുന്നാളും തെരഞ്ഞെടുപ്പുഫലവും കഴിഞ്ഞാൽ പ്രവാസിമുറികൾ പുലർച്ച മുതൽ സജീവമായ ദിവസമായിരുന്നു ഇന്നലെ. അർജൻറീനയുടെയും ബ്രസീലി​െൻറയും ജഴ്​സിയണിഞ്ഞായിരുന്നു ഭൂരിപക്ഷവും എത്തിയത്​. ജഴ്​സിയില്ലാത്തവർ നീലയും മഞ്ഞയും ടീ ഷർട്ടുകൾ അണിഞ്ഞെത്തി. മുറികൾ ഇരുടീമുകളുടെയും ജഴ്​സിയുടെ നിറത്തിൽ ബലൂണുകളാൽ അലങ്കരിച്ചിരുന്നു.

രാവിലെതന്നെ മുറിക്കാൻ മഞ്ഞയും നീലയും കേക്കുകൾ വാങ്ങി സൂക്ഷിച്ചവരും കുറവല്ല. പന്തയങ്ങളിൽ പ്രധാനമായും ഇടംപിടിച്ചത്​ ഭക്ഷണമായിരുന്നു. അർജൻറീന ഫാൻസ്​ നീല ലഡു തേടി അലഞ്ഞു. രാവിലെ ജോലി​ക്ക്​ പോകേണ്ടിവരുമെന്ന ഓർമയില്ലാതെയാണ്​ ഉറക്കമിളച്ച്​ കളികണ്ടത്​. 21ാം മിനിറ്റിൽ ഡി മരിയ വല കുലുക്കിയപ്പോൾ പ്രവാസിമുറികൾ പ്രകമ്പനംകൊണ്ടു. രണ്ടാംപകുതിയുടെ തുടക്കത്തിൽ റിച്ചാർലിസൻ പന്ത്​ വലയിലെത്തിച്ച​തോടെ ബ്രസീലുകാർ ഉറഞ്ഞുതുള്ളി. പ​േക്ഷ, ലൈൻ റഫറി ഓഫ്​ സൈഡ്​ ഫ്ലാഗ്​ ഉയർത്തിയതോടെ വീണ്ടും നിരാശ.

രണ്ടാംപകുതിയിൽ അലകടലായെത്തിയ ബ്രസീൽ അർജൻറീനൻ പോർമുഖത്ത്​ നിരന്തരം ആക്രമണം അഴിച്ചുവിട്ടതോടെ പിരിമുറുക്കമായി. നിരാശയും സന്തോഷവും മുഖങ്ങളിൽ മിന്നിമാഞ്ഞു. ഇഞ്ചുറി ടൈമിൽ ഇരു ഫാൻസി​െൻറയും നെഞ്ചിടിപ്പേറി. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങിയതോടെ ബ്രസീൽ ഫാൻസിന്​ മുന്നിൽ അർജൻറീനക്കാർ അഴിഞ്ഞാടി. മറുപടി വാക്കില്ലാതായതോടെ ബ്രസീൽ ഫാൻസ്​ പുതപ്പിനു​ കീഴിൽ അഭയംതേടി. ട്രോളുകൾ എറിഞ്ഞും കേക്ക്​ മുറിച്ചും ലഡു വിതരണം ചെയ്​തും അർജൻറീനക്കാർ ആഘോഷം തുടർന്നു. 28 വർഷമായി കിരീടമില്ലാത്തവരെന്ന ചീത്തപ്പേര്​ ഒഴിവായതി​െൻറ ആശ്വാസമായിരുന്നു അർജൻറീനൻ ഫാൻസിന്​. നാട്ടിലും മറുനാട്ടിലും അർജൻറീനക്കാരുടെ ഉത്തരം മുട്ടിച്ച ഈ ചീത്തപ്പേരിന്​ ഉത്തരം കണ്ടെത്തിയതി​െൻറ സന്തോഷവും അവരിൽ പ്രകടമായിരുന്നു.

യു.എ.ഇയിലെ ചില ഹോട്ടലുകളിലും റസ്​റ്റാറൻറുകളിലും ബിഗ്​ സ്​​ക്രീനിൽ കളി കാണാൻ സംവിധാനമൊരുക്കിയിരുന്നു. കോവിഡ്​ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ വൻകിട ഹോട്ടലുകളിൽ മാത്രമാണ്​ സാമൂഹിക അകലം പാലിച്ച്​ സംവിധാനമൊരുക്കിയത്​. എക്​സ്​പോ 2020യുടെ ഇൻറർനാഷനൽ അംബാസഡർ കൂടിയായ ലയണൽ മെസ്സി കിരീടമുയർത്തിയത്​ ഇമാറാത്തികളും ആഘോഷമാക്കി.

Tags:    
News Summary - The expatriate world celebrates Argentina's victory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.