അൽഐൻ: കാൽനടക്കാരനെ ഇടിച്ചിട്ട വാഹനത്തിന്റെ ഡ്രൈവറുടെ പിഴ ആറുലക്ഷം ദിർഹമാക്കി ഉയർത്തി കോടതി. പരിക്കേറ്റയാളും ഡ്രൈവറും അപ്പീൽ നൽകിയതോടെയാണ് മൂന്ന് ലക്ഷം ദിർഹമിന്റെ പിഴ ആറ് ലക്ഷമാക്കി ഉയർത്തിയത്. അൽഐൻ കോടതിയുടേതാണ് വിധി. പത്ത് ലക്ഷം ദിർഹം ആവശ്യപ്പെട്ടയിരുന്നു പരിക്കേറ്റയാൾ അൽഐൻ സിവിൽ കോടതിയിൽ കേസ് നൽകിയത്. തനിക്ക് ഗുരുതരമായി പരിക്കേറ്റെന്നും ശരീരികമായും സാമ്പത്തികമായും തകർന്നെന്നും കൂടുതൽ ചികിത്സ ആവശ്യമാണെന്നും ഇദ്ദേഹം വാദിച്ചു.
എന്നാൽ, അലക്ഷ്യമായി റോഡ് മുറിച്ചുകടന്നതാണ് അപകടത്തിന് കാരണമെന്നായിരുന്നു ഡ്രൈവറുടെ വാദം. എന്നാൽ, ഡ്രൈവർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി മൂന്ന് ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകണമെനാവശ്യപ്പെട്ടു. നഷ്ടപരിഹാരം കുറവാണെന്ന് കാണിച്ച് പരിക്കേറ്റയാളും ഇത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഡ്രൈവറും അപ്പീൽ കോടതിയെ സമീപിച്ചു. വാദം കേട്ട കോടതി ഡ്രൈവറുടെ അപ്പീൽ തള്ളുകയും ഇരക്ക് ആറ് ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് വിധിക്കുകയുമായിരുന്നു. കേസുമായി ബന്ധപ്പെട്ട് പരാതിക്കാരനുണ്ടായ ചെലവ് ഡ്രൈവർ വഹിക്കണമെന്നും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.