ശൈഖ് ഖലീഫ ബിൻ സായിദ്

അൽ നഹ്​യാൻ

ശുഭാപ്തിവിശ്വാസത്തോടെ ഭാവിയിലേക്ക്​ നോക്കുക –ശൈഖ് ഖലീഫ

ദുബൈ: ശുഭാപ്തിവിശ്വാസത്തോടെ ഭാവിയിലേക്കു നോക്കണമെന്നും എല്ലാ മേഖലകളിലും കൂടുതൽ പുരോഗതി കൈവരിക്കാൻ സഹായിക്കുന്ന ആശയങ്ങളും ദർശനങ്ങളും രാജ്യത്തിന് സംഭാവന ചെയ്യണമെന്നും യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്​യാൻ ജനങ്ങളോട് ആവശ്യപ്പെട്ടു.

2021ൽ രാജ്യം സുവർണജൂബിലി ആഘോഷത്തിനൊരുങ്ങുകയാണ്. ഭാവി ദർശനങ്ങളോടെ അടുത്ത 50 വർഷങ്ങളെ സ്വാഗതംചെയ്യാൻ രാജ്യത്തിലെ പുത്രന്മാരും പുത്രിമാരും തയാറാകണം. ഇതു നമ്മുടെ രാജ്യത്തെ എല്ലാ മേഖലകളിലും കൂടുതൽ വികസനത്തിന് സജ്ജമാക്കും, അതിനാൽ 2071 ആകുമ്പോഴേക്കും യു‌.എ.ഇ ക്ഷേമത്തിനും സന്തോഷത്തിനും ഗുണനിലവാരത്തിനുമുള്ള ആഗോളസൂചകങ്ങളിൽ ലോകത്തിലെ ആദ്യത്തേതായിത്തീരും -ശൈഖ് ഖലീഫ പറഞ്ഞു. ശുഭാപ്തിവിശ്വാസത്തോടെ ഭാവിയിലേക്കു നോക്കുക, അതി​െൻറ പാതകൾ മുൻകൂട്ടി ആസൂത്രണം ചെയ്യുക എന്നതാണ് ഇമാറാത്തി​െൻറ ആധികാരിക സമീപനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡിനെതിരായ പോരാട്ടത്തിൽ അണിനിരന്ന രാജ്യത്തി​െൻറ മുൻ‌നിര പ്രവർത്തകരെ പ്രസിഡൻറ് അഭിനന്ദിച്ചു. സമർപ്പിത തൊഴിലാളികൾക്ക് ഞങ്ങൾ അഗാധമായ അഭിനന്ദനം അറിയിക്കുന്നു. രാജ്യസുരക്ഷ സംരക്ഷിക്കാനും സമ്പദ്‌വ്യവസ്ഥയുടെ സംരക്ഷണത്തിനും സമൂഹക്ഷേമം സംരക്ഷിക്കാനും വിദ്യാഭ്യാസപ്രക്രിയയുടെ തുടർച്ച ഉറപ്പുവരുത്താനും മഹാമാരി തീർത്ത പ്രതിസന്ധിയെ നിർണായകമായി കൈകാര്യം ചെയ്യുക വഴി സാധ്യമായെന്നും അദ്ദേഹം വ്യക്തമാക്കി.

യു.എ.ഇ സ്ഥാപിതമായതി​െൻറ 49 വാർഷികം ആഘോഷിക്കുന്ന വേളയിൽ ഞാൻ അഭിമാനിക്കുന്നു. സഹിഷ്ണുത, സഹവർത്തിത്വം, തുറന്ന മനസ്സ്​​, വെറുപ്പിനെ നിരസിക്കൽ എന്നീ മൂല്യങ്ങളുയർത്തി രാജ്യം പുരോഗതിക്കും സുസ്ഥിര വികസനത്തിനും മാതൃകയായി വർത്തിക്കുന്നുവെന്നും പ്രസിഡൻറ് ശൈഖ് ഖലീഫ ചൂണ്ടിക്കാട്ടി. ഭാവി കെട്ടിപ്പടുക്കുക പരമപ്രധാനമാണെന്നും വിജയകരമായ ഭാവി സൃഷ്​ടിക്കാൻ വ്യക്തമായ കാഴ്ചപ്പാടും അവസരങ്ങളും വെല്ലുവിളികളും മുൻ‌കൂട്ടി പ്രതീക്ഷിക്കുന്നതും തീരുമാനമെടുക്കുന്നതിൽ ധൈര്യവും ആവശ്യമാണെന്ന് അദ്ദേഹം ഉൗന്നിപ്പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.