Posted On
date_range Updated On
date_range ഭര്‍ത്താവിനോടുള്ള കലിപ്പ് വസ്ത്രത്തിൽ തീർത്തു; യുവതിക്ക് 5000 ദിര്‍ഹം പിഴ
റാസല്‍ഖൈമ: കുടുംബ വഴക്കിനിടെ ഭര്‍ത്താവിന്റെ വസ്ത്രങ്ങളും സുഗന്ധ ദ്രവ്യങ്ങളും കേടുവരുത്തിയെന്ന കേസില്‍ യുവതിക്ക് 5000 ദിര്‍ഹം പിഴ ചുമത്തി റാക് കോടതി. തറ വൃത്തിയാക്കുന്നതിനാണ് യുവതി ഭര്‍ത്താവിന്റെ വസ്ത്രങ്ങള്‍ ഉപയോഗിച്ചത്.
യുവാവ് നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസിനോട് യുവതി കുറ്റം സമ്മതിച്ചതായി കോടതി രേഖകൾ വ്യക്തമാക്കുന്നു. വസ്ത്രങ്ങൾ യുവതി കേടുവരുത്തുന്ന വിഡിയോ ദൃശ്യങ്ങളും ഭർത്താവ് കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്ന് പിഴത്തുകക്കൊപ്പം കോടതി ഫീസും യുവതി അടക്കണമെന്ന് വിധിയില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.