കുഞ്ഞു തമീം ഇനി സായിദ്​; ലൈക്കടിച്ച്​ സോഷ്യൽമീഡിയ

ദുബൈ: മൂന്നു മാസം മുൻപ്​ കുഞ്ഞ്​ പിറന്നപ്പോൾ യു.എ.ഇ പൗരൻ നാസർ മുറാദ്​ യൂസുഫ്​ മകന്​ നൽകിയത്​ തമീം എന്ന പേരാണ്​. 
മറ്റു ഗൾഫ്​ രാജ്യങ്ങളിലെ നായകരുടെയും പണ്ഡിതരുടെയും പേരുകൾ മക്കൾക്ക്​ ചേർക്കുന്ന പതിവു വെച്ചാണ്​ ഖത്തർ ഭരണാധികാരി ശൈഖ്​ തമീം ബിൻ ഹമദ്​ അൽ താനിയുടെ പേരിട്ടത്​. പക്ഷെ അതിനിടയിൽ ​സംഗതികളാകെ മാറി. ഖത്തറും മറ്റ്​ ജി.സി.സി രാജ്യങ്ങളും തമ്മിലെ ബന്ധം തകിടം മറിഞ്ഞു. 
യു.എ.ഇ ഉൾപ്പെടെയുള്ള രാജ്യങ്ങൾ മുന്നോട്ടുവെച്ച നിബന്ധനകൾ പാലിക്കാൻ ഖത്തർ വിസമ്മതിച്ചതോടെ നാസർ മുറാദ്​ പിന്നെ ആലോചിച്ചില്ല. കുഞ്ഞി​ന്​ പുനർ നാമകരണം ചെയ്​തു. യു.എ.ഇ രാഷ്​ട്ര പിതാവായ ശൈഖ്​ സായിദി​​​െൻറ പേരാണ്​ പുതുതായി ചാർത്തിയത്​. തമീമി​​​െൻറ പേര്​ സായിദ്​ എന്നാക്കിയ വിവരം സാമൂഹിക മാധ്യമങ്ങളിലൂടെയാണ്​ പിതാവ്​ പുറത്തുവിട്ടത്​. മണിക്കൂറുകൾക്കകം പതിനായിരത്തോളം ലൈക്കുകളാണ്​ ഇൗ പോസ്​റ്റിനു ലഭിച്ചത്​.

Tags:    
News Summary - thameem sayid facebook likes uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.