Posted On
date_range Updated On
date_range ജോലിക്കിടെ അപകടം; തലശ്ശേരി സ്വദേശി ദുബൈയിൽ മരിച്ചു
ദുബൈ: ജോലിക്കിടെ ഉണ്ടായ അപകടത്തിൽ തലശ്ശേരി സ്വദേശി മരിച്ചു. ദുബൈയിലെ സ്വകാര്യ കമ്പനിയിൽ ലിഫ്റ്റ് ടെക്നീഷ്യനായി ജോലി ചെയ്യുന്ന തലശ്ശേരി കോടിയേരി സ്വദേശി റഷിത്ത് കാട്ടിൽ മുല്ലോളി (29)യാണ് മരിച്ചത്. ജബൽ അലിയിൽ ലിഫ്റ്റുകൾ അസംബിൾ ചെയ്യുന്നതിനിടെയായിരുന്നു അപകടം.
കോടിയേരി മുല്ലോളി രവീന്ദ്രെൻറയും ശ്യാമളയുടെയും മകനാണ്. സഹോദരങ്ങൾ: റനീഷ്, റന്യ. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി സ്വദേശത്തേക്ക് കൊണ്ടുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.