തലശ്ശേരി കൂട്ടം യു.എ.ഇയുടെ പതിനഞ്ചാം വാർഷിക ആഘോഷങ്ങളിൽ ഒത്തുകൂടിയവർ
Posted On
date_range Updated On
date_range തലശ്ശേരി കൂട്ടം യു.എ.ഇ 15ാം വാർഷികം
ദുബൈ: തലശ്ശേരി കൂട്ടം യു.എ.ഇയുടെ പതിനഞ്ചാം വാർഷികം ‘തലശ്ശേരി കാർണിവൽ 2025’ എന്ന പേരിൽ ദുബൈ വുമൺസ് അസോസിയേഷൻ ഹാളിൽ നടന്നു. ക്രിക്കറ്റിന്റെയും കേക്കിന്റെയും സർക്കസിന്റെയും നാടിനെ ഓർമപ്പെടുത്തിയുള്ള ഘോഷയാത്രയും നിരവധി കലാപരിപാടികളും ആഘോഷമായി അരങ്ങേറിയിരുന്നു. ചടങ്ങിൽ തലശ്ശേരി കൂട്ടം പ്രസിഡന്റ് രാകേഷ് കേളോത്, സെക്രട്ടറി നൗഫാദ്, ട്രഷറർ ആർ.കെ നവീൻദാസ്, ജനറൽ കൺവീനവർ ഷെറിൻ മാഹി, പ്രോഗ്രാം കൺവീനർ ഷിംന ജിത്ത്, റിയാസ് നടുലിൽ എന്നിവർ സംസാരിച്ചു. സംഗീതവിരുന്നും ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.