ആർട്ട്​ യു.എ.ഇക്ക്​ പത്ത്​ വയസ്സ്​​; ആഘോഷങ്ങൾക്ക്​ തുടക്കം

ദുബൈ: അബൂദബി ആസ്ഥാനമായ ആർട്ട് യു.എ.ഇയുടെ പത്താം വാർഷികാഘോഷങ്ങൾക്ക്​ തുടക്കം. ഇതി​െൻറ ഭാഗമായുള്ള ആർട്ട് എക്സിബിഷനുകളും സെമിനാറുകളും ആർട്ട് റെസിഡൻസി പ്രോഗ്രാമുകളും തുടങ്ങി. ഇതോടനുബന്ധിച്ചുള്ള ഒരു വർഷം നീണ്ടുനിൽക്കുന്ന ആർട്ട് എക്സിബിഷനുകളുടെ കലണ്ടർ പ്രഖ്യാപിച്ചു. ദുബൈ ലാൻഡ് ഡിപ്പാർട്ട്​മെൻറിൽ വെച്ച് നടന്ന ചടങ്ങിൽ ലാൻഡ് ഡിപ്പാർട്മെൻറ് സി.ഇ.ഒ മജീദ് അൽ മറി ഉദ്​ഘാടനം നിർവഹിച്ചു. യു.എ.ഇയുടെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള ആദ്യ എക്സിബിഷൻ ദുബൈ ലാൻഡ് ഡിപ്പാർട്മെൻറിൽ ആരംഭിച്ചു. ദുബൈ ടൂറിസം മീഡിയ ഡയറക്ടർ ശൈഖ ഇബ്രാഹിം അൽ മുത്തവ്വ മുഖ്യാതിഥിയായിരുന്നു. ദുബൈ വികസനങ്ങളുടെ നേർക്കാഴ്ചയായ ചിത്രങ്ങൾ രൂപകൽപന ചെയ്തത് ഗിന്നസ് റെക്കോഡ് ചൈനീസ് കലാകാരനായ ലിയു ക്വിങ്​ലുവാണ്.

ഈ വർഷത്തെ ക്രിസ്മസ്​- ന്യൂ ഇയർ എക്സിബിഷൻ ഡിസംബർ 15 മുതൽ ജനുവരി അഞ്ചുവരെ ജുമേ ക്രീക്ക്‌സൈഡ് ഹോട്ടലിൽ നടത്തും. ഇറ്റാലിയൻ ആർട്ടിസ്​റ്റായ അന്തോണീറ്റ മെറിൻഡിനോയുടെ പെയിൻറിങ്ങുകളാണ് പ്രദർശിപ്പിക്കുന്നത്. ഇറ്റലി അംബാസഡർ ഉദ്​ഘാടനം ചെയ്യും. മിലൻ എക്സ്പോയിൽ പങ്കെടുത്ത സംഗീത ബാൻഡ്‌ പരിപാടികൾ അവതരിപ്പിക്കും.

ദുബൈ ഷോപ്പിങ്​ ഫെസ്​റ്റിവലിനോടനുബന്ധിച്ച ആർട്ട് എക്സിബിഷനുകൾ ശൈഖ്​ മുഹമ്മദ് ബൊളിവാർഡിലെ വിദ ഹോട്ടലിലും ശൈഖ്​ സായിദ് ഹോട്ടലിലെ ഷെൻഗറില ഹോട്ടലിലും ദുബൈ പാമിലെ റിക്‌സോസ് ഹോട്ടലിലും നടത്തും. ജനുവരി പത്തിന് വിദ ഹോട്ടലിൽ ആരംഭിക്കുന്ന എക്സിബിഷൻ ദുബൈ ആർട്ട് ആൻഡ്​ കൾച്ചർ ഡയറക്ടർ റാഫിയ സുൽത്താൻ അൽ സുവൈദി ഉദ്​ഘാടനം ചെയ്യും. ജനുവരി 12ന്​ ഷെൻഗറിലയിൽ ആരംഭിക്കുന്ന പ്രദർശനം ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടർ ഇസ്മായിൽ അൽ ശഅബാൻ ഉദ്​ഘാടനം ചെയ്യും. യു.എ.ഇ കലാകാരനായ അബ്​ദുൽ റഊഫ് ഖൽഫാ​േൻറതാണ് ചിത്രങ്ങൾ. ജനുവരി 15ന്​ റിക്‌സോസ് പാമിൽ ആരംഭിക്കുന്ന പ്രദർശനം അബൂദബി എമിഗ്രെഷൻ ഡയറക്ടർ വലീദ് അൽ അലി നിർവഹിക്കും. യു.എ.ഇ കലാകാരി ആമിന അൽ മാറിയുടെ ചിത്രങ്ങളും ഡിസൈനുകളുമാണ് പ്രദർശിപ്പിക്കുക.

ഫെബ്രുവരി ഒന്നിന് വേൾഡ് ഹിജാബ് ദിനത്തോടനുബന്ധിച്ചുള്ള ഫോട്ടോ പ്രദർശനം ജുമൈറ ക്രീക്ക് സൈഡ് ഹോട്ടലിൽ അജ്‌മാൻ രാജകുടുംബാംഗം ആയിഷ അൽ നുഐമി ഉദ്​ഘാടനം ചെയ്യും. പ്രശസ്ത സംവിധായകൻ റോഷൻ ആൻഡ്രൂസ് മുഖ്യാതിഥിയാകും. യു.എ.ഇയിലെ ഏഴ് ഫോട്ടോഗ്രാഫർമാരുടെ ചിത്രങ്ങൾ ആയിരിക്കും പ്രദർശിപ്പിക്കുക. വാലൻറൈൻ ദിനത്തോടനുബന്ധിച്ചുള്ള ഡിസൈൻ പ്രദർശനം ഡി 3യിൽ നടത്തും. ദുബൈ ആർട്ട് ഡേയോടനുബന്ധിച്ചുള്ള ചിത്രപ്രദർശനം ബുർജ് ഖലീഫയിലെ പവലിയനിൽ അബൂദബി രാജകുടുംബാംഗം ശൈഖ്​ ടിയാബ് ബിൻ ഖലീഫ അൽ നഹ്യാൻ ഉദ്​ഘാടനം ചെയ്യും. റമദാൻ എക്സിബിഷൻ ഏപ്രിൽ 15ന് ഷെൻഗറില ഹോട്ടലിൽ നടത്തും. കാലിഗ്രഫി കലാകാരന്മാരുടെ പ്രദർശനം ഔഖാഫ് മുൻ മന്ത്രി സാഗർ അൽ മാറി ഉദ്​ഘാടനം ചെയ്യും. ദുബൈ എക്​സ്​പോയുടെ ഭാഗമായ പ്രദർശനങ്ങളുടെ കലണ്ടറും വിശേഷങ്ങളും ഉടനെ പുറത്തിറക്കുമെന്ന് ആർട്ട് യു.എ.ഇ സ്ഥാപകരായ സത്താർ അൽ കരനും സക്കറിയ മുഹമ്മദും വാർത്താക്കുറിപ്പിൽ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.