Posted On
date_range Updated On
date_range അജ്മാനിൽ ടാക്സി നിരക്കുകൾ വര്‍ധിപ്പിച്ചു
അജ്മാന്: ഇന്ധന വില വർധിച്ചതോടെ ടാക്സി നിരക്കുകളില്‍ വര്‍ധന വരുത്തി. അജ്മാൻ ഗതാഗത വകുപ്പായ അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റിയാണ് തീരുമാനം കൈക്കൊണ്ടത്. ഇതുസംബന്ധിച്ച വിവരങ്ങള്‍ വകുപ്പിന്റെ ഔദ്യോഗിക സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. 2023 സെപ്റ്റംബര്‍ മാസത്തില്‍ സഞ്ചരിക്കുന്ന ഓരോ കിലോമീറ്ററിനും 1.90 ദിർഹം ഈടാക്കുമെന്ന് അതോറിറ്റി അറിയിച്ചു. കഴിഞ്ഞ മാസം സഞ്ചരിക്കുന്ന ഓരോ കിലോമീറ്ററിനും 1.84 ദിർഹമായിരുന്നു. നിലവിലെ നിരക്കില്‍ നിന്നും ആറു ഫിൽസ് അധികമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.