തസ്നീം അസ്ലമിനെ ഷാർജ കെ.എം.സി.സി വനിത വിങ്ങിെൻറ നേതൃത്വത്തിൽ ആദരിക്കുന്നു
Posted On
date_range Updated On
date_range തസ്നിം അസ്ലമിനെ കെ.എം.സി.സി വനിത വിങ് ആദരിച്ചു
ഷാർജ: അൽ ഖാസിമിയ യൂനിവേഴ്സിറ്റിയിൽനിന്ന് ഇസ്ലാമിക ശരീഅയിൽ ഒന്നാം റാങ്ക് നേടി ഗോൾഡൻ വിസക്ക് അർഹയായ ആദ്യ മലയാളി വിദ്യാർഥിനി തസ്നീം അസ്ലമിനെ ഷാർജ കെ.എം.സി.സി വനിത വിഭാഗം പ്രസിഡൻറ് ഫെബിന റഷീദിെൻറ നേതൃത്വത്തിൽ ആദരിച്ചു.
ഉപഹാരം ഫെബിന റഷീദ്, വൈസ് പ്രസിഡൻറ് സൈനബ മല്ലച്ചേരി, മുഖ്യരക്ഷാധികാരി സുഹറ അഷ്‌റഫ്, ആക്ടിങ് ജനറൽ സെക്രട്ടറി ഫർഹ അർഷിൽ, ട്രഷറർ സബീന ഇഖ്ബാൽ എന്നിവർ ചേർന്ന് കൈമാറി. വനിതാവിഭാഗം ഭാരവാഹികളും മയ്യിത്ത് പരിപാലന കമ്മിറ്റി അംഗങ്ങളുമായ ഹസീന റഫീഖ്, ഷീജ അബ്ദുൽഖാദർ, സഫിയ നവാസ്, നസീമ ഖാലിദ്, ഫൈറൂസ് സലാം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.