ദുബൈ: ജുമൈറയിലെ അൽ ഫാറൂഖ് ഉമർ ബിൻ ഖത്താബ മസ്ജിദിൽ രാത്രി നമസ്കാരങ്ങൾക്ക് നേതൃത്വം നൽകാൻ ലോക പ്രശസ്ത ഖാരിഉകൾ (ഖുർആൻ പാരായണ വിദഗ്ധർ) ഇക്കുറിയുമെത്തും. സാംസ്കാരിക ഉപദേഷ്ടാവ് ഡോ. ഫാരിസ് അലി അൽ മുസ്തഫക്ക് പുറമെ സൗദി, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്നാണ് പണ്ഡിതർ എത്തുന്നത്.
റമദാൻ ഒന്നു മുതൽ നാലു വരെ ഡോ. ഫാരിസ് അലി അൽ മുസ്തഫയാണ് നേതൃത്വം നൽകുക. 5-9 വരെ ശൈഖ് സാലിഹ് സയിദ് മുഹമ്മദ് അൽ അൻസാരി (സൗദി), 10-15 ശൈഖ് അബ്ദുൽ അസീസ് സലീം അൽ സഹ്റാനി(സൗദി),16-20 വരെ ശൈഖ് മുഹമ്മദ് മുബാറക് അബ്ദുല്ല മുബാറക് (ബഹ്റൈൻ), 21-29 വരെ ഡോ. ഫാരിസ് അലി അൽ മുസ്തഫ എന്നിങ്ങനെയാണ് ഷെഡ്യൂൾ. വിശാലമായ സൗകര്യങ്ങളുള്ള മനോഹരമായ ഇഫ്താർ ടെൻറും ഒരുക്കുന്നുണ്ട്.
മുസ്ലിംകൾക്ക് പുറമെ സഹോദര സമൂഹ അംഗങ്ങളെയും റമദാെൻറ സൗന്ദര്യം ആസ്വദിക്കാനും ഇഫ്താർ വിരുന്നിൽ പങ്കുചേരാനും സെൻറർ സ്വാഗതം ചെയ്യുന്നു. അസർ നമസ്കാര ശേഷവും പ്രഭാഷണമുണ്ട്. റമദാെൻറ സംസ്കാരം സമൂഹവുമായി പങ്കുവെക്കുന്നതിൽ മസ്ജിദും സെൻററും ഒാരോ വർഷവും മികച്ച പ്രവർത്തനങ്ങൾ നടത്തുന്നതായും ഒരു ലക്ഷം പേരെ പ്രതീക്ഷിക്കുന്നതായും ജനറൽ മാനേജർ അബ്ദുൽ സലാം മർസൂഖി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.