ഷാർജ: ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (എസ്.സി.സി.ഐ) സംഘടിപ്പിക്കുന്ന ശൈത്യകാല കച്ചവട ആനുകൂല്യങ്ങൾക്ക് പ്രിയമേറുന്നു. 75 ശതമാനം വരെ ഇളവ് നൽകി കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാണ് കച്ചവടമാമാങ്കം നടക്കുന്നത്.
ഡിസംബറിൽ ആരംഭിച്ച ഷോപ്പിങ് പ്രമോഷൻ ഈ മാസം 31വരെയാണ് നീണ്ടുനിൽക്കുക. ഷോപ്പിങ് കേന്ദ്രങ്ങളും റീട്ടെയിൽ സ്ഥാപനങ്ങളും പങ്കാളികളാകുന്ന 48 ദിവസത്തെ പ്രമോഷൻ നിരവധി സമ്മാനങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.