?????? ???????

​‘ശൈഖ്​ സുൽത്താ​െൻറ കേരള സന്ദർശനം ആഹ്ലാദകരം’

ദുബൈ: യു.എ.ഇയിലെ  മലയാളികൾക്ക് അത്യധികം ആഹ്ലാദം പകരുന്ന വേളയാണ്​ യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ​ഡോ: ശൈഖ്​ ​​ സുൽത്താൻ ബിൻ മുഹമ്മദ്​ അൽ ഖാസിമിയുടെ കേരള സന്ദർശനമെന്ന്​ ലുലു എക്​സ്​ചേഞ്ച്​ ഹോൾഡിങ്​സ്​ എം.ഡി അദീബ്​ അഹ്​മദ്​ അഭിപ്രായപ്പെട്ടു.  
നൂറ്റാണ്ടുകളായി തുടർന്നുവരുന്ന കേരളവും അറബ് നാടുകളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് ഈ സന്ദർശനം സഹായകമാകും.  മറ്റു രാജ്യങ്ങളിൽ നിന്ന് വന്ന് ജോലി ചെയ്യുന്ന ആളുകൾക്ക് യു.എ.ഇ പോലുള്ള ഗൾഫ് രാജ്യങ്ങളിൽ ലഭിക്കുന്ന സ്വീകാര്യത എടുത്തു പറ​േയണ്ടതും ഇതിനു സൗകര്യമൊരുക്കുന്ന ഭരണാധികാരികളുടെ ദാർശനികതയിൽ പ്രവാസികൾ കടപ്പാടുള്ളവരുമാണ്.ഡോ: ശൈഖ്​ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ സന്ദർശനം നമ്മുടെ നാടും യു.എ.ഇയും തമ്മി​െല ബന്ധത്തിലെ നാഴികക്കല്ലാവട്ടെ എന്നും അദീബ്​ അഹ്​മദ്​ ആശംസിച്ചു.
Tags:    
News Summary - sultan kerala visit-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.