സ്​റ്റോറീസി​െൻറ സ്​റ്റോറി കണ്ടത്​ ഒന്നരക്കോടിയാളുകൾ  

ദുബൈ:സാമൂഹിക മാധ്യമങ്ങൾ മുഖേനയുള്ള വ്യവസായ സ്​ഥാപനങ്ങളുടെ പ്രമോഷൻ ഇപ്പോൾ ഒരു പുതുമയില്ല. എന്നാൽ ദുബൈ ആസ്ഥാനമായ ബ്രോ​െനറ്റ് ഗ്രൂപ്പി​​​​െൻറ  ലൈഫ്​ സ്​റ്റെല്‍ ഡെസ്റ്റിനേഷനായ  ‘സ്റ്റോറീസ് ഗ്ലോബല്‍ ഹോം കണ്‍സെപ്റ്റ്സ്​’ തങ്ങളുടെ   ബ്രാന്‍ഡ് സന്ദേശം ഫേസ്​ബുക്കിൽ പങ്കുവെച്ചത്​ മനോഹരമായ ഒരു സ്​നേഹ കഥ പറഞ്ഞാണ്​. മൂന്നു മിനിറ്റിൽ താഴെ മാത്രമുള്ള ആ വീഡിയോ സ്​റ്റോറി ഒാൺലൈൻ സമൂഹത്തിന്​ ശരിക്കങ്ങ്​ ഇഷ്​ടപ്പെട്ടുവെന്നു തന്നെ പറയാം. പത്തു ദിവസം കൊണ്ട്​ ഒന്നര കോടി ആളുകളാണ്​ ഫേസ്​ബുക്കിലൂടെ മാത്രം അതു കണ്ടത്​.

വാട്ട്​സ്​ആപ്പിലും മറ്റും ആയിരക്കണക്കിന്​ ഷെയറുകളും.  കേവലം ഉപഭോക്തൃ ഉൽപന്നമെന്നതിലുപരി   ഫർണിച്ചറുകൾ  ജീവിതത്തി​​​​െൻറ ഭാഗമാണെന്ന്​ അടയാളപ്പെടുത്താൻ ലക്ഷ്യമിട്ടാണ്​ ഇത്തരമൊരു  ഉദ്യമമെന്ന്​  ബ്രോ​െനറ്റ്  സ്ഥാപകൻ കെ.പി സഹീര്‍ സ്റ്റോറീസ് പറഞ്ഞു. വിനയ് ജയ്‌സ്വാൾ സംവിധാനവും ജോബി ജോസെഫ് ക്രിയേറ്റീവ് സംവിധാനവും നിർവഹിച്ച വീഡി​േയായിൽ ​3ഇഡിയറ്റ്​സ്​ ഫെയിം സൂരജ് ജഗൻ പാടുന്നു. ഫോട്ടോഗ്രാഫി നിർവഹിച്ചത് സൗരഭ് വിശ്വകർമ. 

Tags:    
News Summary - stories-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.