യു.എ.ഇയിൽ അണുനശീകരണ യജ്​ഞം ഏപ്രിൽ അഞ്ച്​ വരെ ദീർഘിപ്പിച്ചു

ദുബൈ: യു.എ.ഇയിലെമ്പാടും നടത്തിവരുന്ന ദേശീയ അണുനശീകരണ യജ്​ഞം ഏപ്രിൽ അഞ്ച്​ വരെ നീട്ടിയതായി യു.എ.ഇ ആരോഗ്യ- രോഗപ്രതിരോധ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും അറിയിച്ചു. രാത്രികാലങ്ങളിലെ ഗതാഗത നിയന്ത്രണവും പുറത്തിറങ്ങാനുള്ള വിലക്കും ശക്​തമായി തുടരും.

രാത്രി എട്ട്​ മുതൽ പിറ്റേന്ന് രാവിലെ ആറ്​ വരെയാണ്​ സ്റ്റെറിലൈസേഷൻ നടക്കുക. ഇൗ സമയം അനുവാദമില്ലാതെ പുറത്തുപോകുന്നവർക്ക്​ കടുത്ത പിഴയും ചുമത്തും. ഭക്ഷണം, ചികിത്സ തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾക്കും അതീവ പ്രാധാന്യമുള്ള ജോലികൾക്കും മാത്രമാണ്​ പുറത്തിറങ്ങാൻ അനുമതി.

ഭക്ഷണം വാങ്ങുവാൻ പോകുന്നവർ www.move.gov.ae എന്ന സൈറ്റ്​ മുഖേനെ അനുമതി നേടണം. വ്യാഴാഴ്ച വൈകുന്നേരം എട്ടിന്​ ആരംഭിച്ച സ്റ്റെറിലൈസേഷൻ പരിപാടി ഞായറാഴ്ച രാവിലെ ആറിന്​​ അവസാനിക്കുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. എന്നാൽ, അത്​ ദീർഘിപ്പിക്കാനും കൂടുതൽ സുരക്ഷ ഉറപ്പാക്കാനുമാണ്​ രാഷ്​ട്രം പദ്ധതിയിടുന്നത്​.

Full View
Tags:    
News Summary - sterlisation in uae will extended to april 5

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.