Posted On
date_range Updated On
date_range അബൂദബിയിൽ റോഡുകളിലെ വേഗപരിധി കുറച്ചു
അബൂദബി: എമിറേറ്റിലെ റോഡ് ഉപയോക്താക്കളുടെ സുരക്ഷ മുൻനിർത്തി ചില റോഡുകളിൽ വേഗപരിധി കുറച്ചു. യാത്രക്കാരുടെ സുരക്ഷ പരിഗണിച്ചാണ് പരിഷ്കാരമെന്ന് നഗരസഭ അധികൃതർ അറിയിച്ചു. വേഗം കുറച്ച റോഡുകളുടെ തുടക്കത്തിൽ ചുവന്ന ചായമടിച്ച് വെള്ള അക്ഷരത്തിൽ വേഗപരിധി അടയാളപ്പെടുത്തിയിട്ടുണ്ട്. കുറഞ്ഞതും പരമാവധിയും വേഗപരിധി വ്യക്തമാക്കുന്ന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. യാത്രക്കാർ പുതിയ വേഗപരിധി മനസ്സിലാക്കി ഗതാഗതനിയമം പാലിച്ച് വാഹനമോടിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
വേഗപരിധി കുറച്ച റോഡുകൾ:
- അബൂദബി- അൽ ഐൻ റോഡിൽ സാസ് അൽ നഖീൽനിന്ന് അബൂദബിയിലേക്കുള്ള ദിശയിൽ വേഗപരിധി മണിക്കൂറിൽ 120 കി.മീറ്ററിൽനിന്ന് 100 കി.മീറ്ററാക്കി കുറച്ചു.
- ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സ്ട്രീറ്റിൽ സ്വൈഹാൻ പാലം മുതൽ ബനിയാസ് വരെ മണിക്കൂറിൽ 140 കി.മീയിൽനിന്ന് 120കി.മീറ്ററാക്കി കുറച്ചു.
- ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സ്ട്രീറ്റിൽ ബനിയാസ് ഖബർസ്ഥാനിൽനിന്ന് ബനിയാസിലേക്കുള്ള റോഡിലെ വേഗപരിധി മണിക്കൂറിൽ 120 കി.മീയിൽനിന്ന് 100 കി.മീറ്ററാക്കി കുറച്ചു.
- ശൈഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ ശൈഖ് സായിദ് പാലത്തിൽനിന്ന് അബൂദബിയിലേക്കുള്ള ദിശയിലെ വേഗം മണിക്കൂറിൽ 120 കി.മീയിൽനിന്ന് 100കി.മീറ്ററാക്കി കുറച്ചു.
- ശൈഖ് ഖലീഫ ബിൻ സായിദ് റോഡിൽ ജുബൈൽ ഐലൻഡിൽനിന്നും സാദിയാത്തിൽനിന്നും അബൂദബിയിലേക്കുള്ള വേഗപരിധി മണിക്കൂറിൽ 140 കി.മീയിൽനിന്ന് 120കി.മീറ്ററാക്കി കുറച്ചു.
- ശൈഖ് ഖലീഫ ബിൻ സായിദ് റോഡിൽ സാദിയാത്തിൽനിന്നും അബൂദബിയിലേക്കുള്ള വേഗപരിധി മണിക്കൂറിൽ 120 കി.മീറ്ററിൽനിന്ന് 100കി.മീറ്ററാക്കി കുറച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.