കല്‍ബയിലെ ോഡുകളില്‍ വേഗപരിധി കുറച്ചു

ഷാര്‍ജ: കല്‍ബ പട്ടണത്തിലേക്ക് പ്രവേശിക്കുന്ന പ്രധാന ഹൈവേകളിലെ വേഗ പരിധി മണിക്കൂറില്‍ 80 കിലോമീറ്ററാക്കി കുറച്ചു. 20 കിലോമീറ്റര്‍ ആനൂകൂല്യം ഈ റോഡിലും ഉണ്ടാകും. മണിക്കൂറില്‍ 101 കീലോമീറ്ററില്‍ പായുന്ന വാഹനത്തെ റഡാര്‍ പിടികൂടും. 
മലീഹയില്‍ നിന്ന് ആരംഭിക്കുന്ന പുതിയ വാദി അല്‍ ഹെലോ റിങ് റോഡിലും ഈ വേഗപരിധിയായിരിക്കും. ഇതുമായി ബന്ധപ്പെട്ട് മാസങ്ങള്‍ക്ക് മുമ്പ് തന്നെ പൊലീസ് മുന്നറിയിപ്പ് നല്‍കുകയും വാര്‍ത്ത 'ഗള്‍ഫ് മാധ്യമം' പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. 
പാതകള്‍ അപകട രഹിതമാക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. വേഗപരിധി ലംഘിച്ച് പായുന്ന വാഹനങ്ങളെ പിടികൂടാന്‍ പതിവ് റഡാറുകള്‍ക്ക് പുറമെ, താല്‍ക്കാലിക റഡാറുകളും സ്ഥാപിക്കുമെന്ന് പൊലീസ് പറഞ്ഞു.
Tags:    
News Summary - speed limit in Kalba road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.