അബൂദബി: ഒമ്പതാമത് സ്പെഷൽ ഒളിമ്പിക്സ് മിന മേഖല ഗെയിംസിന് അബൂദബി നാഷനൽ എക്സിബിഷൻ സെൻററിൽ വർണാഭമായ തുടക്കം. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാെൻറ രക്ഷാകർതൃത്വത്തിലാണ് കായികമേള നടക്കുന്നത്. അബൂദബി എക്സിക്യൂട്ടീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ശൈഖ് ഹസ്സ ബിൻ സായിദ് ആൽ നഹ്യാൻ ഉദ്ഘാടന പരിപാടികളിൽ പെങ്കടുത്തു. യു.എ.ഇയുടെ അഭിമാനകരമായ കായിക^ജീവകാരുണ്യ മണ്ഡലങ്ങളിൽ പിന്തുണയാകുന്ന ആഗോള മത്സരമാണ് ഇതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ശനിയാഴ്ച രാത്രി നടന്ന ഉദ്ഘാടന പരിപാടികളിൽ നിരവധി പേർ പെങ്കടുത്തു. 31 രാജ്യങ്ങളിൽനിന്നുള്ള ആയിരത്തിലധികം കായിക താരങ്ങളാണ് സ്പെഷൽ ഒളിമ്പിക്സ് മിന ഗെയിംസിൽ മാറ്റുരക്കുന്നത്. എട്ട് വ്യത്യസ്ത വേദികളിലായി 16 ഇനങ്ങളിലാണ് മത്സരം. അഡ്നെക്, സായിദ് സ്പോർട്സ് സിറ്റി, യാസ് മറീന സർക്യൂട്ട്, ന്യൂയോർക് സർവകലാശാല അബൂദബി, ഒാഫിസേഴ്സ് ക്ലബ്, മുബാദല െഎ.പി.സി അരേന, അൽ ജസീറ സ്പോർട്സ് ക്ലബ്, അൽ ഫോർസാൻ ക്ലബ് എന്നിവയാണ് വേദികൾ. എല്ലാ വേദികളിലും പൊതു ജനങ്ങൾക്ക് പ്രവേശനം അനുവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.