ലൂകാസ് ലി ഷാവോസ് പൊലീസ് വാഹനത്തിൽ
Posted On
date_range Updated On
date_range അങ്ങനെ ഒമ്പതുവയസ്സുകാരൻ പൊലീസായി
ദുബൈ: ദുബൈ െപാലീസിെൻറ ലക്ഷ്വറി കാർ പ്രസിദ്ധമാണ്. ഇതിനുള്ളിൽ കയറിപ്പറ്റണമെന്നായിരുനനു ഒമ്പതുവയസ്സുകാരൻ ലുകാസ് ലി ഷാവോസിെൻറ ആഗ്രഹം. മകെൻറ ആഗ്രഹം കേട്ട പിതാവ് നേരെ വിളിച്ചത് പൊലീസ് സ്റ്റേഷനിലേക്ക്. പൊലീസ് വീട്ടിലെത്തി എന്നു മാത്രമല്ല, യൂനിഫോമും നൽകി നഗരം ചുറ്റിയ ശേഷമാണ് കുട്ടിയെ തിരികെ വീട്ടിലെത്തിച്ചത്. ദുബൈ പൊലീസ് ടൂറിസം വിഭാഗത്തിെൻറയും സെക്യൂരിറ്റി മീഡിയ വിഭാഗത്തിെൻറയും നേതൃത്വത്തിൽ കളിപ്പാട്ടവുമായാണ് കുട്ടിയെ കാണാൻ എത്തിയത്. മകെൻറ ആഗ്രഹം പൂർത്തീകരിച്ച പൊലീസിന് ലുകാസിെൻറ മാതാപിതാക്കൾ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.