അരുൺ ജോൺ
Posted On
date_range Updated On
date_range സ്കൈ ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ അരുൺ ജോൺ അന്തരിച്ചു
ദുബൈ: സ്കൈ ഗ്രൂപ് ചെയർമാൻ ബാബു ജോണിന്റെ മകനും എക്സിക്യൂട്ടിവ് ഡയറക്ടറുമായ അരുൺ ജോൺ (ജേക്കബ് പാലത്തുംപട്ട് ജോൺ-46) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. തിങ്കളാഴ്ച വൈകീട്ട് ദുബൈയിലെ വീട്ടിൽ ഹൃദായാഘാതം സംഭവിക്കുകയായിരുന്നു. ബാബു ജോണിന്റെ മൂത്ത മകനാണ് അരുൺ ജോൺ. പിതാവും സഹോദരങ്ങളും കേരളത്തിലാണ്. കേരളത്തിൽ ജനിച്ച അരുൺ ദോഹയിലും ദുബൈയിലുമായാണ് വളർന്നത്. കേരളത്തിലും ദുബൈയിലുമായി നിരവധി സ്ഥാപനങ്ങൾ സ്കൈ ഗ്രൂപ്പിനു കീഴിൽ പ്രവർത്തിക്കുന്നുണ്ട്. അരുണിന് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.