അ​ക്ബ​ര്‍ ആ​ലി​ക്ക​ര

എ​സ്.​കെ. പൊ​റ്റെ​ക്കാ​ട്ട് ക​ഥ പു​ര​സ്കാ​രം അ​ക്ബ​ര്‍ ആ​ലി​ക്ക​ര​ക്ക്

റാ​സ​ല്‍ഖൈ​മ: എ​സ്.​കെ. പൊ​റ്റെ​ക്കാ​ട്ട് സ്മാ​ര​ക സ​മി​തി​യു​ടെ ഈ ​വ​ര്‍ഷ​ത്തെ ക​ഥ പു​ര​സ്കാ​ര​ത്തി​ന് പ്ര​വാ​സി എ​ഴു​ത്തു​കാ​ര​ന്‍ അ​ക്ബ​ര്‍ ആ​ലി​ക്ക​ര അ​ര്‍ഹ​നാ​യി. റാ​സ​ല്‍ഖൈ​മ​യി​ല്‍ പ്ര​വാ​സ ജീ​വി​തം ന​യി​ക്കു​ന്ന അ​ക്ബ​റി​ന്‍റെ ‘ചി​ല​യ്ക്കാ​ത്ത പ​ല്ലി’ ക​ഥ സ​മാ​ഹാ​ര​മാ​ണ് പു​ര​സ്കാ​ര​ത്തി​ന​ര്‍ഹ​മാ​ക്കി​യ​ത്. 10,000 രൂ​പ​യും പ്ര​ശം​സ പ​ത്ര​വു​മ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ര്‍ഡ്.

സ​മ​ഗ്ര സം​ഭാ​വ​ന​ക്കു​ള്ള 25,000 രൂ​പ​യും പ്ര​ശം​സ പ​ത്ര​വും ശി​ല്‍പ​വും അ​ട​ങ്ങു​ന്ന പു​ര​സ്കാ​രം (ഹൈ​ന്ദ​വം) കെ.​പി. രാ​മ​നു​ണ്ണി​ക്ക് ല​ഭി​ച്ചു. പ്ര​ഫ. എം.​കെ. സാ​നു, ഡോ. ​പി. സോ​മ​ന്‍, സു​ജ സൂ​സ​ന്‍ ജോ​ര്‍ജ് എ​ന്നി​വ​രാ​യി​രു​ന്നു വി​ധി​ക​ര്‍ത്താ​ക്ക​ള്‍. ചേ​ത​ന റാ​സ​ല്‍ഖൈ​മ അം​ഗ​മാ​യ അ​ക്ബ​ര്‍ ആ​ലി​ക്ക​ര മ​ല​യാ​ളം മി​ഷ​ന്‍ റാ​ക് ചാ​പ്റ്റ​ര്‍ സെ​ക്ര​ട്ടി​യാ​ണ്.

നേ​ര​ത്തെ പൂ​ര്‍ണ ഉ​റൂ​ബ് ചെ​റു​ക​ഥ പു​ര​സ്കാ​രം, അ​ക്കാ​ഫ് പോ​പു​ല​ര്‍ ചെ​റു​ക​ഥ പു​ര​സ്കാ​രം തു​ട​ങ്ങി​യ​വ അ​ക്ബ​റി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ജൂ​ണ്‍ അ​വ​സാ​ന​വാ​രം കോ​ഴി​ക്കോ​ട് ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ പു​ര​സ്കാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് സ​മി​തി ചെ​യ​ര്‍മാ​ന്‍ ര​മേ​ശ​ന്‍ ദേ​വ​പ്രി​യം, ട്ര​ഷ​റ​ര്‍ പി.​കെ. റാ​ണി എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

Tags:    
News Summary - S.K. Potekkat Katha Award to Akbar Alikar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.