ദുബൈ: രണ്ടാം നിലയുടെ ജനാലയുടെ പുത്തേക്ക് തൂങ്ങിക്കിടക്കുന്ന കുഞ്ഞിക്കാലുകൾ സിബ കണ്ടില്ലായിരുന്നുവെങ്കിൽ നവംബർ 21 എന്നത് യു.എ.ഇയിലെ മലയാളി സമൂഹത്തിന് തീരാവേദനയുടെ ദിനമാകുമായിരുന്നു. മാതാപിതാക്കളുടെ കണ്ണുതെറ്റുേമ്പാൾ ബഹുനില മന്ദിരങ്ങളുടെ മുകളിൽ നിന്ന് വീണ് മരിക്കുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ പട്ടികയിലേക്ക് ഒരു മലയാളിക്കുട്ടിയുടെ പേരുകൂടി ചേർക്കെപ്പേട്ടനെ. ദുബൈ ഖിസൈസിലെ ൈശഖ് കോളനിയിൽ ബുധനാഴ്ച കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം നടന്നത്. രണ്ടാം നിലയിൽ കളിക്കുകയായിരുന്നു കുഞ്ഞ് അബദ്ധത്തിൽ ജനാലയിലൂടെ പുറത്തേക്ക് വരികയായിരുന്നു. കാലുകൾ പുറത്തേക്ക് നീളുന്നത് താഴെ സ്കൂൾ ബസിൽ വന്നിറങ്ങുകയായിരുന്ന സിബയുടെ കണ്ണിൽപെട്ടു. ഒമ്പത് വയസ് മാത്രമെ പ്രായമായിട്ടുള്ളൂവെങ്കിലും സംഭവത്തിെൻറ ഗൗരവം മനസിലാക്കിയ ഇൗ കൊച്ചുമിടുക്കി ബഹളം വെച്ച് ആളുകളുടെ ശ്രദ്ധ കുഞ്ഞിലേക്ക് തിരിച്ചു. സ്കൂൾ ബസിെൻറ ഡ്രൈവറും കെട്ടിടത്തിന് സമീപമുണ്ടായിരുന്നവരുമൊക്കെ ഒാടിക്കൂടി കുഞ്ഞിനെ സാഹസികമായി രക്ഷിക്കുകയായിരുന്നു. ജനാലയിലൂടെ ഏതാണ്ട് പൂർണ്ണമായും പുറത്തേക്ക് വന്ന കുട്ടിയെ രക്ഷാപ്രവർത്തകർ കൈക്കുള്ളിലാക്കി.
ബാംഗ്ലൂരിൽ ജനിച്ചു വളർന്ന മലയാളി കുടുംബത്തിലെ കുട്ടിയാണ് അപകടത്തിൽപെട്ടത്. ഉയർന്ന കെട്ടിടങ്ങളിൽ താമസിക്കുന്നവർ കുഞ്ഞുങ്ങളുടെ സുരക്ഷ സദാസമയവും ഉറപ്പാക്കണമെന്ന് അധികൃതർ അടിക്കടി മുന്നറിയിപ്പ് നൽകാറുണ്ടെങ്കിലും കുഞ്ഞുങ്ങൾ വീണ് മരിക്കുന്നത് പതിവാണ്. ഇൗ സാഹചര്യത്തിൽ പൊതുജനങ്ങളുടെ ജാഗ്രത കൂടി അനിവാര്യമാണെന്ന സന്ദേശമാണ് ഇൗ സംഭവം നൽകുന്നത്. കെ.ജി.എസ്. സ്കൂളിലെ ഗ്രേഡ് മൂന്നിൽ പഠിക്കുന്ന സിബയുടെ പ്രവർത്തിയെ അഭിനന്ദിക്കാനുള്ള തയാറെടുപ്പിലാണ് സ്കൂൾ അധികൃതർ. ആരും അറിയാതെ പോകുമായിരുന്ന സംഭവം കുഞ്ഞുങ്ങളുടെ സുരക്ഷ സംബന്ധിച്ച ബോധവൽക്കരണം എന്ന നിലയിൽ ശ്രദ്ധ ആകർഷിക്കുകയാണ്. ഡനാറ്റയിൽ ജോലി െചയ്യുന്ന ഷബീറിെൻറയും നാസർ എയർട്രാവൽ ഉദ്യോഗസ്ഥ സ്വപ്നയുടെയും മകളാണ് സിബ. നിലമ്പൂർ സ്വദേശികളായ ഇൗ കുടുംബം 11 വർഷമായി യു.എ.ഇയിലാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.