ദുബൈ: സമൂഹത്തിനോട് പ്രതിബന്ധത ഉള്ള തലമുറ വളര്‍ന്നുവരണമെന്നും അതിനു യുവ തലമുറ മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവിതം മാതൃകയാക്കണമെന്നും ഡോ: മുഹമ്മദ് ശുഹൈബ് നഗ്രമി അഭിപ്രായപെട്ടു. സ്നേഹം കൊണ്ടും ജീവിത വിശുദ്ധി കൊണ്ടും വ്യത്യസ്തനായിരുന്നു പാണക്കാട് ശിഹാബ് തങ്ങളുടെ ആശയങ്ങള്‍ക്കും ചിന്തകള്‍ക്കും പ്രസക്തി വര്‍ധിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി സംഘടിപ്പിച്ച സയ്യിദ് ശിഹാബ് അന്താരാഷ്ട്ര സമ്മിറ്റില്‍ ഈജ്പ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലയിലെ തന്‍െറ സഹപാഠിയായിരുന്ന ശിഹാബ് തങ്ങളോടൊപ്പമുള്ള കാലത്തെ ഓര്‍മ്മകള്‍ പങ്കുവെച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുബൈ റാശിദ് ആശുപത്രി ലൈബ്രറി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കെ.എം.സി.സി മലപ്പുറം ജില്ലാ പ്രസിഡന്‍റ് ചെമ്മുക്കന്‍ യാഹുമോന്‍ ആദ്യക്ഷത വഹിച്ചു.
ലോകരാജ്യങ്ങളില്‍ ഇന്നുണ്ടായികൊണ്ടിരിക്കുന്ന അരക്ഷിതാവസ്ഥ മാറാന്‍ ഭരണകര്‍ത്താക്കള്‍ ഖലീഫ ഉമറിന്‍െറ ഭരണം മാതൃകയാക്കണമെന്ന് കേരള സര്‍വകലാശാല പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവി ഡോ:സജ്ജാദ് ഇബ്രാഹിം അഭിപ്രായപ്പെട്ടു. ‘സയ്യിദ് ശിഹാബ് മാനവികതയുടെ ഉപാസകന്‍" എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. മതം രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുന്ന ആധുനിക കാലഘട്ടത്തിലാണ് ശിഹാബ് തങ്ങളെ പോലെയുള്ളവരുടെ വീക്ഷണങ്ങളും പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യമര്‍ഹിക്കുന്നത്. ശിഹാബ് തങ്ങള്‍ അവാര്‍ഡിന് അര്‍ഹരായ വേണു കുന്നപള്ളി, ഷമീന സലിം , ഷാജി ഐക്കര എന്നിവര്‍ക്ക് ഹോളി ഖുര്‍ആന്‍ മീഡിയ മേധാവി അഹമ്മദ് സായിദ് അവാര്‍ഡ് നല്‍കി. പ്രബന്ധ മത്സരത്തില്‍ വിജയികളായ മുഹമ്മദ് ഹനീഫ് തളിക്കുളം, നസീര്‍ ഗസ്സാലി, സക്കീര്‍ പാലത്തിങ്ങല്‍ എന്നിവര്‍ക്ക് ബഷീറലി ശിഹാബ് തങ്ങള്‍ ,മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ സമ്മാനം നല്‍കി.
എ.പി ശംസുദ്ദീന്‍ ബിന്‍ മൊഹിയുദ്ദീന്‍ ,ഡോ. പി.എ ഇബ്രാഹിം ഹാജി, ഡോ:പുത്തൂര്‍ റഹ്മാന്‍, പി.കെ അന്‍വര്‍ നഹ, പാറപ്പുറത്ത് മൊയ്തീന്‍ ഹാജി, അഷ്റഫ് താമരശ്ശേരി, അഡ്വ:സാജിദ് അബൂബക്കര്‍, എ.സി ഇസ്മായില്‍, മുസ്തഫ തിരൂര്‍, ആര്‍.ശുക്കൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പി.വി നാസര്‍ സ്വാഗതവും കരീം കാലടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.