ൈ​ശഖ്​ ഹംദാൻ ഇരട്ടക്കുട്ടികളോടൊപ്പം 

ശൈഖയും റാശിദും; ശൈഖ്​ ഹംദാന്​ ഇരട്ടക്കുട്ടികൾ

ദുബൈ: ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടിവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമിനും ഭാര്യ ശൈഖ ബിൻത്​ സഈദ്​ ബിൻ താനി ആൽ മക്​തൂമിനും ഇരട്ടക്കുട്ടികൾ പിറന്നു.

ശൈഖ്​ ഹംദാനാണ്​ ഇൻസ്​റ്റഗ്രാം സ്​റ്റാറ്റസിലൂടെ ഇക്കാര്യം ലോകത്തെ അറിയിച്ചത്​. പിങ്ക്​, നീല നിറങ്ങളിലുള്ള രണ്ട്​ കുഞ്ഞിക്കാലുകളാണ്​ ഇൻസ്​റ്റയിൽ ​സ്​റ്റാറ്റസായി ഇട്ടത്​. ആൺകുഞ്ഞിന്​ റാശിദ്​ ബിൻ ഹംദാൻ ബിൻ മുഹമ്മദ്​ ആൽ മക്​തൂം എന്ന്​ പേരിട്ടപ്പോൾ പെൺകുഞ്ഞി​െൻറ പേര്​ ശൈഖ ബിൻത്​ ഹംദാൻ ബിൻ മുഹമ്മദ്​ ആൽ മക്​തൂം എന്നാണ്​.

കുഞ്ഞി​െൻറ മാതാവി​െൻറ പേര് തന്നെയാണ് മകൾക്ക് നൽകിയത്. മകന് വല്യുപ്പയുടെ ഉപ്പയുടെ പേരായ റാശിദ് എന്നും നൽകി. ഭരണാധികാരി ശൈഖ് മുഹമ്മദി​െൻറ പിതാവ് ശൈഖ് റാശിദി​െൻറ ചിത്രത്തിനരികിൽ ഇരട്ടകുട്ടികളുമായി ഇരിക്കുന്ന ചിത്രവും ഹംദാൻ പോസ്​റ്റ്​ ചെയ്​തിട്ടുണ്ട്​.ഹംദാ​െൻറ സഹോദരിമാരായ ശൈഖ ലത്തീഫയും ശൈഖ മറിയമും ആശംസകളുമായി ഇൻസ്​റ്റഗ്രാമിലെത്തി. ഹംദാനും ഭാര്യക്കും സോഷ്യൽ മീഡിയയിൽ ആശംസ പ്രവാഹമാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.