ശൈഖ് മുഹമ്മദിന് റമദാൻ ആശംസകൾ നേരുന്ന എം.എ. യൂസുഫലി

ഫ്യൂച്ചർ മ്യൂസിയത്തിൽ പ്രമുഖരെ സ്വീകരിച്ച് ശൈഖ് മുഹമ്മദ്

ദുബൈ: മുൻ മന്ത്രിമാരും വ്യവസായികളും അടക്കം പ്രമുഖരെ ഫ്യൂച്ചർ മ്യൂസിയത്തിൽ സ്വീകരിച്ച് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. മക്കളായ ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, യു.എ.ഇ ധനകാര്യ മന്ത്രിയും ദുബൈ ഉപഭരണാധികാരിയും ദുബൈ മീഡിയ ചെയർമാനുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. മുൻ മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, വ്യവസായികൾ, വിരമിച്ച സൈനിക ഉദ്യോഗസ്ഥർ തുടങ്ങിയവർ ശൈഖ് മുഹമ്മദിന് റമദാൻ ആശംസകൾ നേരാൻ ഇവിടെയെത്തി. ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി, ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ തുടങ്ങിയവരും ഫ്യൂച്ചർ മ്യൂസിയത്തിലെത്തി ശൈഖ് മുഹമ്മദിന് ആശംസ നേർന്നു.


 


Tags:    
News Summary - Sheikh Mohammed welcomes dignitaries at the Future Museum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.