ജിദ്ദ: രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിെൻറ അസാധാരണവും വിശിഷ്ടവുമായ അറബ് മാതൃകയാണ് സൗദിയും യു.എ.ഇയും തമ്മിലുള്ളതെന്ന് അബൂദബി കിരീടാവകാശി അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. ആ മാതൃക ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള അവസരമാണിത്.
അറബ് ലോകത്തെ വലിയ രണ്ടു സമ്പദ്വ്യവസ്ഥകളാണ് നമ്മുടെ രാജ്യങ്ങൾ. അത്യാധുനികമായ രണ്ടു സൈന്യങ്ങളും നമ്മുടേതാണ്. യു.എ.ഇയുടെയും സൗദിയുടെയും സമ്പദ് വ്യവസ്ഥയുടെ മൊത്തം ആഭ്യന്തര വിഭവം ഒരു ട്രില്യൻ ഡോളർ വരും. നമ്മുടെ സംയുക്ത കയറ്റുമതി 750 ശതകോടി ഡോളറിേൻറതാണ്. ആഗോള തലത്തിൽ നാലാമത്. ഇതിന് പുറമേ, 150 ശതകോടി ദിർഹം പ്രതിവർഷം പശ്ചത്താല സൗകര്യ വികസന പദ്ധതികളിൽ നിക്ഷേപിക്കപ്പെടുകയും ചെയ്യുന്നു.
പരസ്പര സഹകരണത്തിനുള്ള അതിവിശാലമായ സാധ്യതകളാണ് ഇതു തുറക്കുന്നത്. ^ അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള െഎക്യവും യോജിപ്പും ഉഭയകക്ഷി താൽപര്യങ്ങൾ സംരക്ഷിക്കാനും സമ്പദ്ഘടനകളെ ശക്തിപ്പെടുത്താനും പൗരൻമാർക്ക് ശോഭനമായ ഭാവി ഉറപ്പുവരുത്താനും ഉപകരിക്കുമെന്നും ശൈഖ് മുഹമ്മദ് ബിൻ സായിദ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.