എക്​സ്​പോ നഗരിയിലെത്തിയ ശൈഖ്​ മൻസൂർ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമിന്​ സുരക്ഷ മുന്നൊരുക്കം ഉ​ദ്യോഗസ്​ഥർ വിശദീകരിച്ചുനൽകുന്നു

ശൈഖ്​ മൻസൂർ എക്​സ്​പോയിലെ സുരക്ഷ മുന്നൊരുക്കം വിലയിരുത്തി

ദുബൈ: യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമി​െൻറ നിർദേശപ്രകാരം ദുബൈ ദുരന്തനിവാരണ സമിതി സുപ്രീംകമ്മിറ്റി ചെയർമാൻ ശൈഖ്​ മൻസൂർ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം എക്​സ്​പോ നഗരി സന്ദർശിച്ച്​ സുരക്ഷ മുന്നൊരുക്കങ്ങൾ വിലയിരുത്തി. സന്ദർശകർക്കും പ്രദർശനങ്ങൾ ഒരുക്കുന്നവർക്കും ഏറ്റവും ഉയർന്ന രൂപത്തിലുള്ള സുരക്ഷ ഒരുക്കണമെന്ന്​ നേര​േത്ത ശൈഖ്​ മുഹമ്മദ്​ നിർദേശിച്ചിരുന്നു. ഇതി​െൻറ അടിസ്​ഥാനത്തിലാണ്​ ശൈഖ്​ മൻസൂറും ഉന്നതാധികാര സമിതി അംഗങ്ങളും സന്ദർശിച്ചത്​.

ജബൽ അലി മെട്രോ സ്​റ്റേഷനിൽനിന്ന്​ എക്​സ്​പോ 2020 സ്​റ്റേഷൻ വരെ യാത്ര ചെയ്​താണ്​ പര്യടനം ആരംഭിച്ചത്​. ദുബൈ റോഡ്​ ഗതാഗത അതോറിറ്റി (ആർ.ടി.എ) എക്​സിക്യൂട്ടീവ് ഡയറക്​ടർ ബോർഡ് ചെയർമാനും ഡയറക്​ടർ ജനറലുമായ മത്താർ മുഹമ്മദ്​ അൽ തായർ മെട്രോയിലെ ഒരുക്കങ്ങൾ വിശദീകരിച്ചു. നഗരിയിലെത്തിയ ​ൈശഖ്​ മൻസൂറിനെ അന്താരാഷ്​ട്ര സഹകരണ വകുപ്പ്​ സഹമന്ത്രിയും എക്​സ്​പോ ഡയറക്​ടർ ജനറലുമായ റീം ബിൻത്​ ഇബ്രാഹീം അൽ ഹാഷിമി സ്വീകരിച്ചു. പ്രദർശകരുടെയും സന്ദർശകരുടെയും സുരക്ഷയാണ് ഏറ്റവും മുൻഗണന നൽകേണ്ട കാര്യമെന്ന്​ എല്ലാ ബന്ധപ്പെട്ട അധികാരികൾക്കും അദ്ദേഹം നിർദേശം നൽകി. എക്​സ്​പോ സുരക്ഷ കമ്മിറ്റി തലവനും ദുബൈ പൊലീസ്​ കമാൻഡർ ഇൻ ചീഫുമായ ലഫ്​. ജനറൽ അബ്​ദുല്ല ഖലീഫ അൽ മആരി ക്രമീകരണങ്ങൾ ശൈഖ്​ മൻസൂറിനോട്​​ വിശദീകരിച്ചു.

സിവിൽ ഡിഫൻസ്​, ആംബുലൻസ്​ സേവനം എന്നിവയും അദ്ദേഹം പരിശോധിച്ചു. നഗരിയിലെ ദുബൈ ആരോഗ്യ വകുപ്പി​െൻറ കോവിഡ്​ പരിശോധന കേന്ദ്രവും സന്ദർശിച്ചു. അബൂദബി എക്​സിക്യൂട്ടിവ്​ കൗൺസിൽ അംഗവും എക്​സിക്യൂട്ടിവ്​ ഓഫിസ്​ ചെയർമാനുമായ ശൈഖ്​ ഖാലിദ്​ ബിൻ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നെഹ്​യാനും തിങ്കളാഴ്​ച എക്​സ്​പോ നഗരി സന്ദർശിച്ചു.

Tags:    
News Summary - Sheikh Mansoor assesses security preparations for expo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.