?????? ???????? ??? ???????? ??????? ???????? ??????????????????? -?????? ??.??.????????

 ആദ്യദിനം പള്ളികള്‍ പ്രാര്‍ഥന നിര്‍ഭരം

ഷാര്‍ജ: റമദാനിലെ ആദ്യദിനത്തില്‍ തന്നെ പള്ളികള്‍ വിശ്വാസികളെ കൊണ്ട് നിറഞ്ഞു.  ഖുര്‍ആന്‍ പാരായണം ചെയ്തും ദിക്റുകള്‍ ഉരുവിട്ടുമാണ് വിശ്വാസികള്‍ ആദ്യ നോമ്പ് കടന്നത്. ‘നാഥാ, എനിക്ക് പാപങ്ങള്‍ പൊറുത്തുതരണേ. കാരുണ്യം ചൊരിയുകയും ചെയ്യണെ ഏറെ കരുണ ചെയ്യുന്നവനല്ലേ നീ’,  ‘കാരുണ്യവാനായ അല്ലാഹുവേ എനിക്ക്  കാരുണ്യം ചൊരിഞ്ഞുതന്നാലും തുടങ്ങിയ റമദാനിലെ ആദ്യ പത്തിലെ പ്രത്യേക പ്രാര്‍ഥനകളും പള്ളികളുടെ അകത്ത് നിറഞ്ഞ് നിന്നു. ഓരോ സംഘടിത നമസ്കാരം പിന്നിടുമ്പോളും ഇമാമുമാര്‍ റമദാനി​​െൻറ മഹത്വം ഉണര്‍ത്തി ലഘുപ്രഭാഷണങ്ങളും നടത്തി. 
വൈകിട്ട്​ പള്ളികളിലും കൂടാരങ്ങളിലും ഒരുക്കിയ ഇഫ്താര്‍ വിരുന്നുകളില്‍  ആയിരങ്ങള്‍ പങ്കെടുത്തു. കൊടും ചൂടും ദീര്‍ഘമായ ഉപവാസവും കണക്കിലെടുത്ത് പഴങ്ങളും പഴച്ചാറുകളും വെള്ളവും മോരുമായിരുന്നു പ്രത്യേക ഇനങ്ങള്‍. ബിരിയാണിയായിരുന്നു പ്രധാന ഭക്ഷണം. എണ്ണയില്‍ വറുത്ത പലഹാരങ്ങള്‍ കുറവായിരുന്നു. ചൂട് കണക്കിലെടുത്ത് ഇഫ്താര്‍ കൂടാരങ്ങളെല്ലാം ശീതികരിച്ചിരുന്നത് കാരണം നിര്‍മാണ മേഖലയിലും മറ്റും ജോലി ചെയ്യുന്നവര്‍ക്ക് ആശ്വാസമായി. യാത്രക്കാരെ നോമ്പ് തുറപ്പിക്കാനായി വിവിധ ചാരിറ്റി സംഘടനകള്‍ പാതയോരങ്ങളില്‍ അണിനിരന്നിരുന്നു. 
ഇഫ്താര്‍ സമയം അറിയിച്ച് ഷാര്‍ജയിലെ പ്രധാന ഇടങ്ങളില്‍ നിന്ന് പതിവ് പോലെ ഷാര്‍ജ പൊലീസ് പിരങ്കി മുഴക്കി. ഇഫ്താര്‍ സമയത്ത് പതിവുളള പരക്കം പാച്ചിലും അപകടങ്ങളും ഒഴിവാക്കാന്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി. യാത്രക്കാര്‍ക്ക് ഇഫ്താര്‍ കിറ്റുകളും പൊലീസ് വിതരണം ചെയ്തു. 
Tags:    
News Summary - SharjaIftar.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.