പറക്കും തളികയുടെ ആകൃതിയിലുള്ള ഷാർജയിലെ കെട്ടിടം

ഷാർജയുടെ നാഴികക്കല്ലായ 'പറക്കും തളിക' അടുത്ത വാരം തിരിച്ചുവരും

ഷാർജ: ഷാർജ ഹൽവാനിലെ ശൈഖ് സായിദ് റോഡിനോടുചേർന്ന് പറക്കും തളികയുടെ ആകൃതിയിൽ 1970ൽ നിർമിച്ച കെട്ടിടം സാംസ്കാരിക നവീകരണങ്ങൾ പൂർത്തിയാക്കി 26ന് തുറക്കുമെന്ന് ഷാർജ ആർട്ട്​ ഫൗണ്ടേഷൻ (സാഫ്) പറഞ്ഞു.പുതിയ ബാഹ്യയിടങ്ങളും കമ്യൂണിറ്റി ഒത്തുചേരൽ ഇടങ്ങളും ഭൂഗർഭ അറകളും ഉൾപ്പെടുത്തി വികസിപ്പിച്ച പറക്കും തളികയുടെ മുറ്റത്തുതന്നെയുണ്ട് വായനശാല. ഒന്നിലധികം സ്ക്രീനിങ്​ മതിലുകൊണ്ടുള്ള മൾട്ടി- ആക്റ്റിവിറ്റി കഫേയും ഉൾപ്പെടുന്നു. ഫ്ലൈയിങ്​ സോസർ 1970കളുടെ അവസാനം മുതൽ ഷാർജ നിവാസികൾക്ക് പ്രിയപ്പെട്ടതാണ്. അതി​െൻറ വൈവിധ്യം നിറഞ്ഞ ഘടനയെ സംരക്ഷിക്കുക മാത്രമല്ല, പുതുതലമുറക്ക് സാംസ്കാരിക വെളിച്ചം പകരുക കൂടി ലക്ഷ്യമാണെന്ന് സാഫ് ഡയറക്ടർ ശൈഖ ഹൂർ അൽ ഖാസിമി പറഞ്ഞു.

പറക്കും തളിക ഷാർജയുടെ കൂട്ടായ സാംസ്കാരിക ഓർമകളുടെയും സ്വത്വത്തി​െൻറയും ഭാഗമാണ്. 1960കളിലെയും '70കളിലെയും പാശ്ചാത്യ സാഹിത്യത്തി​െൻറയും ജനപ്രിയ സംസ്കാരത്തി​െൻറയും ബഹിരാകാശ ഗവേഷണങ്ങളുടെയും ഷാർജയുടെ സാംസ്കാരിക മുന്നേറ്റങ്ങളുടെയും ഇമറാത്തി വാസ്തുവിദ്യയുടെയും മുന്നേറ്റത്തെയാണ് അതി​െൻറ ഘടന ഉയർത്തിക്കാട്ടുന്നത്. വി ആകൃതിയിലുള്ള തുണുകളും 23 അടി ഉയരമുള്ള താഴികക്കുടവും ചേർന്ന് പറന്നുയരാൻ പോകുന്ന നിലയിലാണ് പറക്കും തളികയുടെ ആകൃതി.2012ലാണ് സാഫ് ഈ കെട്ടിടം ഏറ്റെടുത്തത്. 2015ലെ വെനീസ് ബിനാലെ ഇവിടെയാണ് അരങ്ങേറിയത്. ലോക പുസ്തക തലസ്ഥാന പദവി അലങ്കരിക്കുന്ന ഷാർജയുടെ സാംസ്കാരിക അഴകിന് കിരീടം ചൂടുകയാണ് നവീകരിച്ച പറക്കും തളിക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.