സ്വർഗാരോഹണ തിരുനാളിലെ കൊടിയുയര്‍ത്തല്‍ ചടങ്ങില്‍നിന്ന്
ഷാര്‍ജ: ഷാര്‍ജ സെന്റ് മൈക്കിള്‍സ് കത്തോലിക്കാ ദേവാലയത്തിലെ റോമന്‍ കാത്തലിക് മലയാളം ലാറ്റിന്‍ കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗാരോഹണ തിരുനാളിന് തുടക്കമായി. ബുധനാഴ്ച വൈകീട്ട് ഏഴ് മണിക്ക് ഫാ. മാജിദ് മോസാ, ഫാ. ജോണ്‍ ജോസഫ് എടാട്ട്, ഫാ. എഡ്വിന്‍ മോനിസ്, ഫാ. സച്ചിന്‍ ബേബി എന്നിവര്‍ ദിവ്യബലി അര്‍പ്പിച്ച് കൊടി ഉയര്‍ത്തിയതോടെ 11 ദിവസം നീളുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി.
പാരീഷ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സന്തോഷ് മാത്യു, മലയാളം പാരീഷ് കമ്മിറ്റി സെക്രട്ടറി ഹെന്റീറ്റാ ഡാമി, സീറോ മലബാര്‍ കമ്യൂണിറ്റി കോഓഡിനേറ്റര്‍ ബിജു ജോസഫ്, സീറോ മലങ്കര കമ്യൂണിറ്റി വൈസ് പ്രസിഡന്‍റ് സാം ജി സഖറിയ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഈ മാസം 13 വരെ എല്ലാ ദിവസവും രാത്രി 7.30 ന് നൊവേന പ്രാര്‍ഥനയും 14ന് രാത്രി എട്ട് മണിക്ക് പ്രസിദേന്തി വാഴ്ചയും വേസ്പരയും ദിവ്യകാരുണ്യ പ്രദക്ഷിണവും മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ആഘോഷമായ മരിയന്‍ പ്രദക്ഷിണവും നടക്കും. 15ന് രാത്രി എട്ട് മണിക്ക് തിരുനാള്‍ പ്രസിദേന്തി വാഴ്ചയും ഫാ. സവരി മുത്തുവിന്റെ മുഖ്യകാർമികത്വത്തില്‍ നടക്കുന്ന സമൂഹ ബലിയോടും കൂടി ആഘോഷങ്ങള്‍ക്ക് കൊടിയിറങ്ങും. തിരുനാള്‍ ആഘോഷങ്ങളുടെ ക്രമീകരണങ്ങള്‍ക്ക് റോമന്‍ കാത്തലിക് മലയാളം ലാറ്റിന്‍ കമ്യൂണിറ്റി കോഓഡിനേറ്റര്‍ ഷാജന്‍ തോമസ്, തിരുനാള്‍ കണ്‍വീനര്‍ വില്‍ഫ്രഡ് ആല്‍ബര്‍ട്ട് എന്നിവരാണ് നേതൃത്വം നല്‍കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.