ഷാർജ റൺ ആവേശമായി

ഷാർജ: അൽ ജുബൈലിലെ ഫ്ളാഗ് ഐലൻറിൽ നടന്ന ഷാർജ റൺ ആവേശകരമായി. 10 കിലോമീറ്റർ, അഞ്ച് കിലോമീറ്റർ, മൂന്ന് കിലോമീറ്റർ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ്​ മത്സരം നടന്നത്. ഇതിൽ ‘ഫൺ റൺ’ എന്ന് പേരിട്ട മൂന്നു കിലോമീറ്റർ ഓട്ടത്തിൽ പ്രായഭേദമന്യെ ആർക്കും പങ്കെടുക്കാൻ അവസരമുണ്ടായിരുന്നു. മൂന്ന് കിലോമീറ്റർ ഓട്ടത്തിൽ റൈഹാൻ ഗൂർണി (16) ചാമ്പ്യനായി,11: 09.8 മിനുട്ടിലാണ് ലക്ഷ്യത്തിലെത്തിയത്.  

ഈ വിഭാഗത്തിലെ ഇമാറാത്തി ജേതാവ് റാഷിഷ് അൽ ഷാഹിയാണ്, 11: 56.4 മിനിറ്റിലാണ്  മത്സരം പൂർത്തിയാക്കിത്.  16 വയസിനും 40 വയസിനും ഇടയിൽ പ്രായമുള്ളവർക്കായി നടന്ന മത്സരത്തിൽ എഷെറ്റു മെക്കോണൻ 16: 19.4 മിനിറ്റിൽ ഫിനിഷ് ചെയ്​തു. യു.എ.ഇ വിഭാഗത്തിൽ 38 കാരനായ മുസ്​തഫ അൽ തമീമി ജേതാവായി,  22: 32.9 മിനിറ്റ് എടുത്താണ് ഇദ്ദേഹം മത്സരം പൂർത്തിയാക്കിയത്.

10 കിലോമീറ്റർ മത്സരത്തിൽ ഒന്നാം സ്​ഥാനം നസീർ അൽ ബസ്​താക്കി നേടി, 33: 25.4 മിനുട്ടിലാണ് മത്സരം പൂർത്തിയാക്കിത്. യു.എ.ഇ വിഭാഗത്തിലും ഇദ്ദേഹം തന്നെയായിരുന്നു ജേതാവ്. വില്യം ക്രിസ്റ്റോസ്റ്റോ, ഡക്ലൻ മക്കാവരി എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്​ഥാനം നേടി. വനിതകൾക്കായുള്ള 10 കി.മി വിഭാഗത്തിൽ ഡാനിയൽ ലുഡ്വിഗ്, കിര ഓർട്നർ, ഡോർനെ പയാഗ്വി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്​ഥാനങ്ങൾ നേടി.

Tags:    
News Summary - sharjah run-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.