ഷാര്‍ജ: വിവിധ എമിറേറ്റുകളിലേക്ക് സേവനം നടത്താന്‍ 10 ആധുനിക സൗകര്യങ്ങളോടു കൂടിയ ബസുകള്‍ ഷാര്‍ജ റോഡ് ആൻറ് ട്രാഫിക് അതോറിറ്റി (എസ്.ആര്.ടി.എ) തിങ്കളാഴ്ച നിരത്തിലിറക്കി. യു.എ.ഇയിലെ പൊതുമേഖലയിലെ ആദ്യ സ്മാര്‍ട്ട് ബസുകളാണിവ. 48 സീറ്റുള്ള ലക്ഷ്വറി ബസുകള്‍ വിവിധ ഇടങ്ങളിലുള്ള പ്രധാന മേഖലയിലെല്ലാം വിന്യസിക്കും. വിവിധ എമിറേറ്റുകളെ ബന്ധിപ്പിക്കുകയും പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യും. അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോള്, ലേന്‍ മാനേജ്മെൻറ് സിസ്റ്റം തുടങ്ങിയ സ്മാര്‍ട്ട് സൗകര്യങ്ങളോടൊപ്പം പൊതുഗതാഗത സംവിധാനത്തിെൻറ കാര്യക്ഷമതയും നിലവാരവും മെച്ചപ്പെടുത്താന്‍ ബസ്സുകള്‍ സഹായിക്കുമെന്ന് എസ്.ആര്.ടി.എ പൊതു ഗതാഗത വിഭാഗം ഡയറക്ടര്‍ അബ്ദുല്‍ അസീസ് ആല് ജര്‍വാന്‍ പറഞ്ഞു. അടിയന്തിര േബ്രക്കിങ്, മുന്നറിയിപ്പ് അലാമുകള്‍ എന്നിവ ഇതിലുണ്ട്. അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോള് സിസ്റ്റം വഴി മുന്നില്‍ നിന്നുള്ള കൂട്ടിയിടികള്‍ ഒഴിവാക്കാന്‍ സഹായിക്കും. ഇത് സ്വയം പ്രവര്‍ത്തിച്ച് വാഹനത്തിെൻറ വേഗത കുറക്കും.
ഡ്രൈവര്‍ തുല്യ അകലം പാലിക്കാതെ വാഹനം ഓടിക്കുമ്പോള്‍ അപകട മണി മുഴങ്ങും. ഓരോ ബസിനും 10 ലക്ഷത്തിന് മുകളിലാണ് വില. ബസില്‍ സ്ഥാപിച്ചിരിക്കുന്ന ലൈന്‍ കണ്‍ട്രോളിങ് സിസ്റ്റം മുന്നറിയിപ്പ് ലൈറ്റുകള്‍ പ്രകാശിപ്പിക്കാതെയുള്ള ഡ്രൈവറുടെ പാതമാറ്റം തടയും. ഈ സവിശേഷത നിലവിൽ ലക്ഷ്വറി കാറുകളില്‍ ലഭ്യമാണ്, എന്നാല്‍ പൊതുഗതാഗത ബസുകളില്‍ ഇതാദ്യമാണ്. സുരക്ഷ മെച്ചപ്പെടുത്തുന്നതിനും അപകടങ്ങള്‍ കുറക്കുന്നതിനും സഹായിക്കും. മറ്റ് പാതകളില്‍ വാഹനങ്ങളുണ്ടെങ്കില്‍ ഡ്രൈവര്‍ക്കു മുന്നറിയിപ്പ് നല്‍കും. 10 ബസുകള്‍ കൂടി എത്തിയതോടെ എസ്.ആര്.ടി.എയുടെ കീഴില്‍ ഇപ്പോള്‍ 112 ബസുകളാണ് പ്രവര്‍ത്തിക്കുന്നത്. നാലു നിരീക്ഷണ ക്യാമറകള്‍, പിന്‍വശ കാമറ, തീ, സ്മോക്ക് ഡിറ്റക്ടറുകള്‍ എന്നിവയാണ് ബസുകളുടെ മറ്റ് സവിശേഷത. സ്മാര്‍ട്ട് ഫോണ്‍^ലാപ്ടോപ് ചാര്‍ജറുകള്‍, വായനാ ലൈറ്റുകള്‍, സുഖപ്രദമായ റെയ്ഞ്ചിങ് സീറ്റുകള്‍ തുടങ്ങിയവയെല്ലാം ബസിലുണ്ട്. പ്രകൃതിക്കിണങ്ങുന്ന യൂറോ ഫോര്‍ എന്‍ജിനുകളാണ് ബസിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.