ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സൈഫ് അൽ സഅരി അൽ ഷംസി രക്തം നൽകുന്നു
Posted On
date_range Updated On
date_range ഷാർജ പൊലീസ് രക്തദാനം നടത്തി
ഷാർജ: യു.എ.ഇ ജീനോം പ്രോഗ്രാമിെൻറ സഹകരണത്തോടെ ഷാർജ പൊലീസ് ചൊവ്വാഴ്ച 'ടു ഗെദർ ഫോർ എ ഡിസീസ് ഫ്രീ സൊസൈറ്റി' എന്ന പേരിൽ കാമ്പയിൻ ആരംഭിച്ചു. രാജ്യത്തെ ആരോഗ്യസംരക്ഷണ സംവിധാനം പ്രോത്സാഹിപ്പിക്കാനും ജനിതകരോഗങ്ങൾ തടയാനും ചികിത്സിക്കാനുമുള്ള മാർഗങ്ങൾ ഒരുക്കുകയാണ് ലക്ഷ്യമെന്ന് രക്തം നൽകി പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സൈഫ് അൽ സഅരി അൽ ഷംസി പറഞ്ഞു.
യു.എ.ഇ ജീനോം പ്രോഗ്രാം ടീം ഔദ്യോഗിക വക്താവ് ഡോ. അഹമ്മദ് അൽ അവാദി പങ്കെടുത്തു. ഡെപ്യൂട്ടി കമാൻഡർ -ഇൻ -ചീഫ് ബ്രിഗേഡിയർ ജനറൽ അബ്ദുല്ല മുബാറക് ബിൻ ആമേർ, ജനറൽ മാനേജർമാർ, നിരവധി സ്പെഷലിസ്റ്റ് ഓഫിസർമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.