ഷാർജ: ഈ വർഷം ആഭ്യന്തര മന്ത്രാലയത്തിന്റെ സ്മാർട്ട് ആപ്ലിക്കേഷനും വെബ്സൈറ്റും വഴിയും ഷാർജ പൊലീസ് 16,968 സ്മാർട്ട് വാഹന രജിസ്ട്രേഷൻ ഇടപാടുകൾ പൂർത്തിയാക്കി. എല്ലാ സേവനങ്ങളും ഡിജിറ്റലാക്കുന്ന മന്ത്രാലയത്തിന്റെ നയത്തിന്റെ ഭാഗമായാണ് സ്മാർട്ട് സേവനങ്ങൾ അവതരിപ്പിച്ചത്. വാഹന ലൈസൻസിങ് മേഖലയിലെ ഡീലർമാർക്ക് നൽകുന്ന സേവനങ്ങൾ സ്മാർട്ട് ഇലക്ട്രോണിക് സേവനങ്ങളാക്കിയിട്ടുണ്ടെന്ന് വെഹിക്കിൾ ലൈസൻസിങ് വകുപ്പ് മേധാവി ലെഫ്. കേണൽ അബ്ദുറഹ്മാൻ ഖാതർ സ്ഥിരീകരിച്ചു. കാർ ഏജൻസികളിൽ പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിലൂടെയാണ് ഈ നടപടി ആരംഭിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.