റോഡിലെ മൂടല്‍മഞ്ഞ്
Posted On
date_range Updated On
date_range മൂടല്‍മഞ്ഞ് ഷാര്‍ജ പൊലീസ് റോഡുകളില്‍ ട്രക്കുകള്‍ നിരോധിച്ചു
ഷാര്‍ജ: കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന റോഡ് അപകടങ്ങള്‍ കുറക്കുകയെന്ന ലക്ഷ്യത്തോടെ ഷാര്‍ജ പൊലീസ് രംഗത്ത്.
ശക്തമായ മൂടല്‍മഞ്ഞ് രൂപപ്പെടുമ്പോള്‍ ട്രക്കുകൾ നിരത്തിലിറക്കരുതെന്ന് പൊലീസ് അറിയിച്ചു. റോഡുകളില്‍നിന്ന് പുകപടലങ്ങള്‍ നീങ്ങുന്നതുവരെ ലോറികളുടെ സേവനം താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി പൊലീസ് പറഞ്ഞു.
വിലക്ക് പൂർണമായും പാലിക്കണമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ഹെവി വെഹിക്കിള്‍ ഡ്രൈവര്‍മാരോട് പൊലീസ് ആവശ്യപ്പെട്ടു.
നിയമം ലംഘിച്ചാൽ 500 ദിര്‍ഹവും നാലു ട്രാഫിക് പോയൻറും പിഴ നൽകേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.