ഷാർജ: ഷാർജ കെ.എം.സി.സി മങ്കട മണ്ഡലം കമ്മിറ്റി ഷാർജ വാണ്ടറേഴ്സ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച കെ.എം.സി.സി സൂപ്പർ കപ്പ് 2023 ഓൾ ഇന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ എഫ്.സി ഒറ്റപ്പാലത്തിന് കിരീടം. ആവേശകരമായ കലാശപ്പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ഫ്രാൻഗൾഫ് എഫ്.സി ശാന്തപുരത്തെ തോൽപിച്ചാണ് എഫ്.സി ഒറ്റപ്പാലം കിരീടം നേടിയത്.
മുവൈല എഫ്.സി, വാസ്ക് വടക്കുമ്പാടം എന്നിവർ യഥാക്രമം മൂന്ന്, നാല് സ്ഥാനങ്ങൾ നേടി. എഫ്.സി ഒറ്റപ്പാലത്തിന്റെ അഫ്സൽ ടൂർണമെന്റിൽ മികച്ച കളിക്കാരനായും ഫ്രാൻഗൾഫ് എഫ്.സിയുടെ അർസൽ മികച്ച ഡിഫെൻഡറായും എഫ്.സി ഒറ്റപ്പാലത്തിന്റെ ഫയാസ് മികച്ച ഗോൾ കീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു. യു.എ.ഇ കെ.എം.സി.സി ജനറൽ സെക്രട്ടറി അൻവർ നഹ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി നസീർ ടി.വി, ഷാർജ കെ.എം.സി.സി ആക്ടിങ് ജനറൽ സെക്രട്ടറി മുജീബ് തൃക്കണ്ണാപുരം, ട്രെഷറർ സെയ്ദ് മുഹമ്മദ്, ജില്ല പ്രസിഡന്റ് ഹംസ സാഹിബ്, വൈസ് പ്രസിഡന്റ് അബ്ദുൽ സലാം തുടങ്ങിയവർ സംബന്ധിച്ചു.
ഫ്രാൻ ഗൾഫ് അഡ്വക്കറ്റ്സ് എം.ഡി ഇസാ അനീസ് വിജയികൾക്കുള്ള ട്രോഫിയും പ്രൈസ് മണിയും സമ്മാനിച്ചു. ഷാർജ മലപ്പുറം ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറി റിയാസ് നടക്കൽ, സെക്രട്ടറിമാരായ ഷംനാദ്, ഫർഷാദ്, ശറഫുദ്ധീൻ, റാസൽ ഖൈമ കെ.എം.സി.സി മലപ്പുറം ജില്ല സെക്രട്ടറി നാസർ, അജ്മാൻ കെ.എം.സി.സി മങ്കട മണ്ഡലം ജനറൽ സെക്രട്ടറി വി.പി മുസ്തഫ തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
മലപ്പുറം ജില്ല കെ.എം.സി.സി സെക്രട്ടറി ഹക്കീം കരുവാടി, മങ്കട മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് അഡ്വ. അഷ്റഫലി, ആക്ടിങ് ജനറൽ സെക്രട്ടറി ദഫീൻ അലി, യു.എ.ഇ കെ.എം.സി.സി മങ്കട മണ്ഡലം ജനറൽ സെക്രട്ടറി ഷുഹൈബ് പടവണ്ണ, മങ്കട മണ്ഡലം കെ.എം.സി.സി നേതാക്കളായ റഷീദലി തോണിക്കര, അനീസ് ബാബു, സൈഫുദ്ധീൻ, മുഹമ്മദലി, സലീം വെങ്കിട്ട, നാസർ, ഹഫീഫ്, മുനവ്വർ അലി തങ്ങൾ, ഹുസൈൻ, ഉസ്മാൻ, അസീസ് മൂന്നാക്കൽ, ജൈസൽ, റഷീദ് അൽഐൻ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.