ഷാർജ ഫിലിം ഫെസ്​റ്റ്​: പാനൽ ചർച്ച നടത്തും

ഷാർജ: കുട്ടികൾക്കും യുവാക്കൾക്കുമായി ഒരുക്കുന്ന ഷാർജ ഇൻറർനാഷനൽ ഫിലിം ഫെസ്​റ്റിവലിന്​ (എസ്.ഐ.എഫ്.എഫ്) മുന്നോടിയായി 26ന് രാത്രി എട്ടിന്​ 'സിനിമ സ്വീകരിക്കുന്ന സ്ത്രീകൾ' എന്ന പേരിൽ വെർച്വൽ പാനൽ ചർച്ച നടത്തും. സിനിമരംഗത്തെ പുരോഗതിക്ക് സംഭാവന നൽകിയ ഇമാറാത്തി ചലച്ചിത്ര പ്രവർത്തകർ പങ്കെടുക്കും.

ബൽക്കിസ് സാബർ മോഡറേറ്റ് ചെയ്യുന്ന സെഷനിൽ ഇമാറാത്തി കവയിത്രിയും സംവിധായകയുമായ നജൂം അൽ-ഘനേം, ഡയറക്ടറും ബിയോണ്ട് സ്​റ്റുഡിയോ സ്ഥാപക ഉടമയുമായ നെയ്‌ല അൽ ഫഹദ്, സംവിധായികയും ഡി -സെവൻ മോഷൻ പിക്ചേഴ്സ് സി.ഇ.ഒയുമായ നെയ്‌ല അൽ ഖാജ എന്നിവർ പങ്കെടുക്കും. ചലച്ചിത്ര മേഖലയിലെ തുടക്കം മുതലുള്ള അനുഭവങ്ങൾ ഇവർ പങ്കുവെക്കും. https://tinyurl.com/4pjt6pps എന്ന ലിങ്ക് വഴി പങ്കെടുക്കാൻ കഴിയുമെന്ന് സംഘാടകർ അറിയിച്ചു.

Tags:    
News Summary - Sharjah Film Fest: Panel to discuss

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.