ഭ​ക്ഷ്യ​സു​ര​ക്ഷ ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു

ഷാ​ർ​ജ: ഷാ​ർ​ജ സാ​മ്പ​ത്തി​ക വി​ക​സ​ന വ​കു​പ്പ് ‘ഷാ​ർ​ജ​യി​ലെ ഭ​ക്ഷ്യ​സു​ര​ക്ഷ’ എ​ന്ന പേ​രി​ൽ ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു.

സു​സ്ഥി​ര ഭ​ക്ഷ്യ ഉ​ൽ​പാ​ദ​നം സാ​ധ്യ​മാ​ക്കു​ന്ന​തി​നും അ​തി​ന്‍റെ പ​ങ്ക് വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും നി​ക്ഷേ​പ അ​ന്ത​രീ​ക്ഷം പ്ര​ദാ​നം ചെ​യ്യു​ന്ന​തി​നു​മാ​യാ​ണ് വി​ക​സ​ന വ​കു​പ്പി​ന്‍റെ ആ​സ്ഥാ​ന​ത്ത് ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ച​ത്.

പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ കാ​ർ​ഷി​ക ഉ​ൽ​പാ​ദ​ന മേ​ഖ​ല നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളെ​ക്കു​റി​ച്ചു​ള്ള ശാ​സ്ത്രീ​യ പ​ഠ​ന​ങ്ങ​ളു​ടെ​യും ഗ​വേ​ഷ​ണ​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും അ​വ​ത​രി​പ്പി​ക്കു​ക​യും സ​മ​കാ​ലി​ക​വും ഭാ​വി​യി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്ത് അ​വ നേ​ടി​യെ​ടു​ക്കു​ന്ന​തി​നു​ള്ള സ​മ​ഗ്ര​മാ​യ ത​ന്ത്ര​ങ്ങ​ൾ ആ​വി​ഷ്ക​രി​ക്കു​ക​യു​മാ​ണ് ശി​ൽ​പ​ശാ​ല​കൊ​ണ്ട് ല​ക്ഷ്യ​മി​ടു​ന്ന​ത്.

നി​ര​വ​ധി സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളും എ​മി​റേ​റ്റി​ലെ ഭ​ക്ഷ്യ-​കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​രും പ​ങ്കെ​ടു​ത്തു.

ഷാ​ർ​ജ​യി​ലെ പ്രാ​ദേ​ശി​ക സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച് നി​ര​വ​ധി പ​ദ്ധ​തി​ക​ളു​ടെ​യും സം​രം​ഭ​ങ്ങ​ളു​ടെ​യും പ്ര​വ​ർ​ത്ത​ന പു​രോ​ഗ​തി​യെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യു​ന്ന​തി​ൽ വ​കു​പ്പ് വ​ലി​യ ശ്ര​ദ്ധ ചെ​ലു​ത്തു​ന്ന​താ​യി ഷാ​ർ​ജ സാ​മ്പ​ത്തി​ക വി​ക​സ​ന വ​കു​പ്പ് ചെ​യ​ർ​മാ​ൻ സു​ൽ​ത്താ​ൻ ബി​ൻ ഹ​ദ്ദ അ​ൽ സു​വൈ​ദി പ​റ​ഞ്ഞു.

Tags:    
News Summary - Sharjah Economic Development Department-Food safety

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.