ഷാർജ: ഡിസംബർ ഒന്ന് മുതൽ ഷാർജയിലെ ബസുകളിൽ നിരക്ക് വർധിക്കുമെന്ന് ഗതാഗത വിഭാഗം അറിയിച്ചു. ൈഡ്രവറുടെ പക്കൽ നിന്ന് നേരിട്ട് ടിക്കറ്റ് വാങ്ങുന്നവരിൽ നിന്ന് നിലവിൽ ആറ് ദിർഹമാണ് ഈടാക്കുന്നത്, ഇത് ഏഴ് ദിർഹമായാണ് വർധിക്കുന്നത്. സായർ കാർഡ് ഉപയോഗിക്കുന്നവരുടേത് 4.50 ദിർഹത്തിൽ നിന്ന് 5.50 ആയി വർധിക്കും. എന്നാൽ നിലവിൽ കൗണ്ടറിൽ നിന്ന് ടിക്കറ്റ് വാങ്ങുന്നവർ അത് ഒഴിവാക്കി സായർ കാർഡിലേക്ക് മാറിയാൽ നിരക്ക് വർധനയുടെ പിടിയിൽ അകപ്പെടില്ല. 50 ഫിൽസ് ലാഭിക്കുകയും ചെയ്യാം.
സായർ കാർഡ് എവിടെ ലഭിക്കും
ഷാർജയിലെ പ്രധാന ബസ് കേന്ദ്രമായ അൽ ജുബൈൽ ടെർമിനലിൽ സ്ഥാപിച്ചിരിക്കുന്ന വെൻഡിങ് മെഷിനിൽ നിന്ന് കാർഡ് ലഭിക്കും. ബസിലെ ൈഡ്രവറുടെ പക്കൽ നിന്നും കാർഡ് വാങ്ങാവുന്നതാണ്.
എത്രയാണ് കാർഡ് നിരക്ക്
സായർ കാർഡ് 50, 95, 185 ദിർഹം നിരക്കുകളിലാണ് ലഭിക്കുക. ആദ്യമായി കാർഡ് വാങ്ങുന്നവരിൽ അഞ്ച് ദിർഹം ഇൗടാക്കും. അതായത് 50 ദിർഹത്തിന് കാർഡ് വാങ്ങിയാൽ 45 ദിർഹമായിരിക്കും അതിലുണ്ടാവുക. പിന്നിട് റീചാർജ് ചെയ്യുമ്പോൾ 50 ദിർഹം കൃത്യമായി ലഭിക്കും.
എങ്ങനെയാണ് സായർ കാർഡ് ഉപയോഗിക്കുക
ൈഡ്രവറുടെ കൗണ്ടറിന് സമീപത്തായി സ്ഥാപിച്ചിരിക്കുന്ന വെൻഡിങ് മെഷിനാണ് യാത്രക്കാർ ഉപയോഗിക്കേണ്ടത്. കാർഡിൽ നിന്ന് യന്ത്രം പണം സ്വീകരിച്ച് കഴിഞ്ഞാൽ ബില്ല് ലഭിക്കും. ഈ ബില്ല് യാത്ര കഴിയുന്നത് വരെ സൂക്ഷിക്കണം. പരിശോധകർ വരുമ്പോൾ കാണിക്കണം. യാത്ര അവസാനിക്കുമ്പോൾ വീണ്ടും യന്ത്രത്തെ സമീപിച്ച് യാത്ര പറയേണ്ടതില്ല.
റീചാർജ് ചെയ്യാൻ എന്ത് ചെയ്യണം
കാർഡിൽ പണമില്ലങ്കിൽ ൈഡ്രവറുടെ അടുത്ത് പോയി കാർഡും പണവും നൽകുക. കാർഡ് റീചാർജ് ചെയ്ത് ബില്ലടക്കം ൈഡ്രവർ തിരിച്ച് തരും. ബില്ല് ഒരു വട്ടം പരിശോധിച്ച് സംഖ്യ കൃത്യമാണോയെന്ന് ഉറപ്പ് വരുത്തുക. ഓരോ യാത്രയിലും സംഖ്യ പരിശോധന നല്ലതാണ്.
സായർ കാർഡ് റജിസ്േട്രഷൻ
നിങ്ങളുടെ പക്കലുള്ള സായർ കാർഡിെൻറ സുരക്ഷക്കായി റജിസ്േട്രഷൻ സംവിധാനമുണ്ട്. http://mowasalat.ae/register/ എന്ന വെബ്സൈറ്റിൽ ഇതിനുള്ള സൗകര്യം ലഭിക്കും. കാർഡ് നഷ്ടപ്പെടുമ്പോളും മറ്റും ഇത് തുണയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.