ഷാര്‍ജയില്‍ തടവുകാര്‍ക്ക് സ്മാര്‍ട്ട് വളകള്‍ വരുന്നു

ഷാര്‍ജ: ജയില്‍ പരിഷ്കാരങ്ങള്‍ കൊണ്ട് ലോകശ്രദ്ധ നേടിയ ഷാര്‍ജ പുതിയ ചുവട് വെപ്പിലേക്ക്. തടവുകാരെ എളുപ്പത്തില്‍ തിരിച്ചറിയാനും അവരുടെ ആരോഗ്യ, വിശ്രമ, സുരക്ഷാ കാര്യങ്ങള്‍ കാര്യക്ഷമമാക്കാനും ഉതകുന്ന സ്മാര്‍ട്ട് വളകളാണ് ഷാര്‍ജ പൊലീസ് അവതരിപ്പിക്കുന്നത്. അടുത്ത വര്‍ഷം ഇത് നടപ്പിലാക്കുമെന്നാണ് അറിയുന്നത്.  മധ്യപൂര്‍വദേശത്ത്​ ആദ്യമാണ്​ ഇത്തരമൊരു സംവിധാനമെന്ന്​   ഷാര്‍ജ പ്യൂനറ്റിവ് ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്‍റര്‍ ഡയറക്ടര്‍ കേണല്‍ അഹമ്മദ് സുഹൈല്‍  പറഞ്ഞു. തടവുകാര​​െൻറ പേര്, നമ്പര്‍, ഫോട്ടോ മറ്റ് വിവരങ്ങളെല്ലാം രേഖപ്പെടുത്തിയ കോഡുകൾ അടങ്ങിയതാണ്​ സ്മാര്‍ട്ട് വളകൾ. തടവുകാരന്‍െറ മുറിയില്‍ സ്ഥാപിച്ചിരിക്കുന്ന സ്മാര്‍ട്ട് സ്ക്രീന്‍ ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുക. അറബ്, ഇംഗ്ളീഷ് ഭാഷകളിലായിരിക്കും  ആദ്യഘട്ട പ്രവര്‍ത്തനം. ഉറുദു ഭാഷയും വൈകാതെ ഉപയോഗിക്കാനാകുമെന്ന് അധികൃതര്‍ പറഞ്ഞു. പൊലീസ് ജീവനക്കാരില്‍ നിന്ന് വന്ന ആശയത്തിന് ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ബ്രി. സെയിഫ് മുഹമ്മദ് ആല്‍ സഅരി ആല്‍ ശംസി അംഗീകാരം നല്‍കുകയായിരുന്നു. 
 
Tags:    
News Summary - sharajah jail-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.