ദുബൈ: യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ശനിയാഴ്ച ഫ്യൂച്ചർ മ്യൂസിയം നിർമാണ സ്ഥലം സന്ദർശിച്ചു. ദുബൈ ഫ്യൂച്ചർ ഫൗണ്ടേഷെൻറ മറ്റു പ്രോജക്ടുകളുടെ പുരോഗതിയും ശൈഖ് മുഹമ്മദ് വിലയിരുത്തി. ദുബൈ കിരീടാവകാശിയും ദുബൈ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ദുബൈ ഉപ ഭരണാധികാരി ശൈഖ് മക്തൂം ബിൻ മുഹമ്മദ്, കാബിനറ്റ്– ഭാവികാര്യ മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗർഗാവി എന്നിവരും ശൈഖ് മുഹമ്മദിനോടൊപ്പമുണ്ടായിരുന്നു. മ്യൂസിയം ഉദ്ഘാടനം 2020ലേക്ക് മാറ്റിവെച്ചതായി നവംബറിൽ ദുബൈ മീഡിയ ഒാഫിസ് അറിയിച്ചിരുന്നു. 50 കോടി ദിർഹം ചെലവുള്ള മ്യൂസിയം 2017ൽ തുറക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. ഇത് പിന്നീട് 2019ലേക്ക് മാറ്റിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.