ഉർദുഗാനെ ശൈഖ്​ ഖലീഫ അഭിനന്ദിച്ചു

അബൂദബി: പാർലമെൻററി ഭരണക്രമത്തിൽനിന്ന് പ്രസിഡൻഷ്യൽ രീതിയിലേക്കുള്ള മാറ്റം സംബന്ധിച്ച് നടന്ന ഹിതപരിശോധനയിൽ അനുകൂല വിധി നേടിയ തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനെ യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ അഭിനന്ദിച്ചു. തുർക്കിയുടെ സുസ്ഥിരതക്കും കൂടുതൽ വികസന നേട്ടങ്ങൾക്കും തുർക്കി ജനതയുടെ െഎശ്വര്യത്തിനും  ശൈഖ് ഖലീഫ ആശംസ നേർന്നു. ഉർദുഗാന് നല്ല ആരോഗ്യവും ക്ഷേമവും ആശംസിക്കുന്നതായും യു.എ.ഇ പ്രസിഡൻറ് പറഞ്ഞു.

Tags:    
News Summary - shaik khaleefa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.