Posted On
date_range Updated On
date_range റാക് സ്കോളേഴ്സ് സ്കൂളില്‍ ശാസ്ത്ര പ്രദര്‍ശനം ഇന്ന്
റാസല്‍ഖൈമ: റാക് സ്കോളേഴ്സ് ഇന്ത്യന്‍ പ്രൈവറ്റ് സ്കൂള്‍ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വ്യാഴാഴ്ച ആര്‍ട്സ് ആൻഡ് സയന്‍സ് എക്സിബിഷന് സംഘടിപ്പിക്കുന്നു. ഇന്‍ക്യുബേറ്റര്‍ എന്ന പേരില്‍ ശാസ്ത്രം, കല, സാങ്കേതികവിദ്യ, ഭാഷ, ഗണിതം തുടങ്ങിയ വിഷയങ്ങളിലാണ് വിദ്യാര്‍ഥികള്‍ പ്രദര്‍ശനം ഒരുക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ ഹമീദ് അലി യഹ്യ പറഞ്ഞു.
രാവിലെ 10ന് തുടങ്ങുന്ന പ്രദര്‍ശനത്തിലേക്ക് പ്രവേശനം സൗജന്യമാണ്. ഹോണ്ടസ് ഹൗസ്, റോബോട്ട്, പൊയ് ആന, മാജിക് തുടങ്ങി വൈവിധ്യമാര്‍ന്ന കലാ പ്രകടനങ്ങളും സ്കൂള്‍ വേദിയില്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.