വിദ്യാലയ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

ദുബൈ: ദുബൈയിലെയും വടക്കൻ എമിറേറ്റുകളിലെയും സർക്കാർ വിദ്യാലയങ്ങളുടെ റമദാനിലെ പ്രവൃത്തി സമയം വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. ദുബൈ എമിറേറ്റിലെ സ്വകാര്യ സ്​കൂളുകളുടെ സമയം വൈജ്ഞാനിക^മാനവ വികസന അതോറിറ്റിയും (കെ.എച്ച്​.ഡി.എ) അറിയിച്ചിട്ടുണ്ട്​. 
സർക്കാർ സ്​കൂളുകളിലെ കിൻറർഗാർട്ടൻ സമയം രാവിലെ 8.30 മുതൽ ഉച്ചക്ക്​ 12 വരെയായി ചുരുക്കി. പ്രൈമറി സ്​കൂളുകളിലെ ആൺകുട്ടികൾക്ക്​ രാവിലെ എട്ട്​ മുതൽ ഉച്ചക്ക്​ 12.35 വരെയും പെൺകുട്ടികൾക്ക്​ രാവിലെ ഒമ്പത്​ മുതൽ ഉച്ചക്ക്​ 1.35 വരെയുമായിരിക്കും ക്ലാസ്​ സമയം. 
സെക്കൻഡറി സ്​കൂളുകളിലെ ആൺകുട്ടികൾക്ക്​ രാവിലെ എട്ടിന്​ ക്ലാസ്​ തുടങ്ങി ഉച്ചക്ക്​ 1.20ന്​ അവസാനിക്കും. പെൺകുട്ടികൾക്ക്​ രാവിലെ ഒമ്പതിന്​ തുടങ്ങി ഉച്ചക്ക്​ 2.20 ആയിരിക്കും അവസാനിക്കുക.

റമദാനിൽ ദുബൈയിലെ എല്ലാ സ്വകാര്യ സ്​കൂളുകളിലും പ്രവൃത്തി സമയം അഞ്ച്​ മണിക്കൂറായി ചുരുക്കുമെന്ന്​ വൈജ്ഞാനിക^മാനവ വികസന അതോറിറ്റി (കെ.എച്ച്​.ഡി.എ) അറിയിച്ചിട്ടുണ്ട്​. സ്വകാര്യ സ്​കൂളുകളുടെ പ്രവൃത്തി സമയം രാവിലെ എട്ടിനും 8.30നും ഇടയിൽ ആരംഭിക്കുകയും ഉച്ചക്ക്​ ഒന്നിനും 1.30നും ഇടയിൽ അവസാനിക്കുകയും ചെയ്യുമെന്ന്​ കെ.എച്ച്​.ഡി.എ ലൈസൻസിങ്​^കംപ്ലൈൻസ്​ എക്​സിക്യൂട്ടീവ്​ ഡയറക്​ട​ർ മുഹമ്മദ്​ ദർവീശ്​ പറഞ്ഞു. റമദാനിൽ കായിക വിദ്യാഭ്യാസ ക്ലാസുകൾ ഒഴിവാക്കാൻ കെ.എച്ച്​.ഡി.എ സ്വകാര്യ സ്​കൂളുകളോട്​ ശിപാർശ ചെയ്​തിട്ടുണ്ട്​. 

Tags:    
News Summary - school time-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.