Posted On
date_range Updated On
date_range ശൈഖ് മുഹമ്മദ് ബിൻ സായിദ് കുട്ടികളോടൊപ്പം ക്ലാസിൽ
അബൂദബി: അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ സ്കൂൾ വിദ്യാർഥികളോടൊപ്പം ക്ലാസിലിരുന്നു. വേനലവധിക്ക് ശേഷം സ്കൂൾ തുറന്ന ഞായറാഴ്ചയാണ് ഖലീഫ സിറ്റിയിലെ അൽ അസായിൽ സ്കൂൾ അദ്ദേഹം സന്ദർശിച്ചത്.
അബൂദബി എക്സിക്യൂട്ടീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ശൈഖ് ഹസ്സ ബിൻ സായിദും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. സ്കൂൾ സന്ദർശനത്തിെൻറ ഫോേട്ടാകൾ ശൈഖ് മുഹമ്മദ് ബിൻ സായിദ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.