പാ​ല​ക്കാ​ട് ജി​ല്ല കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച ക​ലാ​സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ളു​ടെ സ​മാ​പ​ന സ​മ്മേ​ള​നം അ​ബൂ​ദ​ബി ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​മി​ക് സെ​ന്റ​ര്‍ പ്ര​സി​ഡ​ന്റ് പി. ​ബാ​വ ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

സര്‍ഗോത്സവ് 23; കോങ്ങാട് മണ്ഡലം ജേതാക്കള്‍

അ​ബൂ​ദ​ബി: പാ​ല​ക്കാ​ട് ജി​ല്ല കെ.​എം.​സി.​സി അ​ബൂ​ദ​ബി ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​മി​ക് സെ​ന്റ​റി​ല്‍ സം​ഘ​ടി​പ്പി​ച്ച ക​ലാ​സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ള്‍ ‘സ​ര്‍ഗോ​ത്സ​വ്-23’ സ​മാ​പി​ച്ചു. ജി​ല്ല​യി​ലെ വി​വി​ധ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളെ പ്ര​തി​നി​ധാ​നം​ചെ​യ്ത് നൂ​റോ​ളം പ്ര​തി​ഭ​ക​ള്‍ മാ​റ്റു​ര​ച്ചു.

വ​നി​ത​ക​ൾ​ക്ക് മെ​ഹ​ന്തി, കു​ട്ടി​ക​ള്‍ക്ക് ക​ള​റി​ങ് മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു. ക​ലാ​സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ളി​ല്‍ കോ​ങ്ങാ​ട്, മ​ണ്ണാ​ര്‍ക്കാ​ട്, പ​ട്ടാ​മ്പി മ​ണ്ഡ​ലം കെ.​എം.​സി.​സി ക​മ്മി​റ്റി​ക​ള്‍ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

സ​മാ​പ​ന സ​മ്മേ​ള​നം അ​ബൂ​ദ​ബി ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​മി​ക് സെ​ന്റ​ര്‍ പ്ര​സി​ഡ​ന്റ് പി. ​ബാ​വ ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് ശി​ഹാ​ബ് ക​രി​മ്പ​നോ​ട്ടി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ബൂ​ദ​ബി കെ.​എം.​സി.​സി ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് അ​ഷ​റ​ഫ് പൊ​ന്നാ​നി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി.​എ​ച്ച്. യൂ​സു​ഫ്, ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​മി​ക് സെ​ന്റ​ര്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. മു​ഹ​മ്മ​ദ് കു​ഞ്ഞി, ട്ര​ഷ​റ​ര്‍ ഹി​ദാ​യ​ത്തു​ല്ല, സു​ന്നി സെ​ന്റ​ര്‍ ഭാ​ര​വാ​ഹി വ​ഹാ​ബ് ഹു​ദ​വി, ജി​ല്ല കെ.​എം.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഇ​സ്മാ​യി​ന്‍ ക​ണ്ട​മ്പാ​ടി, ട്ര​ഷ​റ​ര്‍ ഉ​നൈ​സ് കു​മ​ര​നെ​ല്ലൂ​ര്‍ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Sargottsavam 23; Kongad constituency winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.