????????? ????????? ???????? ?????????? ???????????? ???????? ???????? ?????? ????, ????????? ????????? ??.??. ?????? ????, ????????? ???????????????????? ???????, ??? ????????????????

സര്‍ഫറാസ് അഹമ്മദ് ഡാന്യൂബി​െൻറ പാക് ബ്രാന്‍ഡ് അംബാസിഡര്‍

ദുബൈ: ഗൃഹോപകരണ^റിയൽ എസ്​റ്റേറ്റ്​ രംഗത്തെ ഗള്‍ഫിലെ പ്രമുഖ ബിസിനസ് സ്​ഥാപനമായ ഡാന്യൂബി​​െൻറ പാകിസ്താനിലെ ബ്രാന്‍ഡ് അംബാസിഡറായി പാക്​ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദിനെ പ്രഖ്യാപിച്ചു.. സര്‍ഫറാസിനെപ്പോലെ ബുദ്ധിമാനും ഊര്‍ജസ്വലനുമായ കായികതാരം ഡാന്യൂബിന്‍െറ ഭാഗമായത് അഭിമാനകരമാണെന്ന് പ്രഖ്യാപന വാർത്താ സമ്മേളനത്തിൽ  ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ റിസ്വാന്‍ സാജന്‍ പറഞ്ഞു. ദീര്‍ഘകാലത്തെ സൗഹൃദമുള്ള സര്‍ഫറാസ് പാകിസ്ഥാനില്‍ ഡാന്യൂബിന്‍െറ മുഖമാകുന്നതില്‍ സന്തോഷിക്കുന്നുവെന്ന് മാനേജിങ്​ ഡയറക്ടര്‍ അനീസ് സാജന്‍ പറഞ്ഞു. കഠിനാധ്വാനത്തി​​െൻറ പര്യായമായ ഡാന്യൂബ് ഗ്രൂപ്പി​​െൻറ വിജയഗാഥ അങ്ങേയറ്റം പ്രചോദനം നല്‍കുന്നതാണെന്ന് സര്‍ഫറാസ് മറുപടി പറഞ്ഞു. എളിമയാർന്ന തുടക്കത്തിൽ നിന്ന് യു.എ.ഇയിലെ മുന്‍നിര ബിസിനസ് ഗ്രൂപ്പായി മാറിയ ഡാന്യൂബിനൊപ്പം ചേരുന്നത് സന്തോഷകരമാണ്. 1993ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഡാന്യൂബ് ഗ്രൂപ്പ്  ഒ​േട്ടറെ ക്രിക്കറ്റ്​ ടീമുകളെയും പിന്തുണക്കുന്നുണ്ട്​. 
Tags:    
News Summary - sarfras ahammed-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.