?????? ????????? ?????????????? ????? ???????? ???????????? ??????? ??????????????

കേരളത്തിന് വേണ്ടത് പുതിയ രാഷ്ട്രീയ ശൈലി  -സക്കറിയ

ഷാര്‍ജ: നിലവിലെ രാഷ്ട്രീയത്തെ ക്രിയാത്മകമായി വിമര്‍ശിക്കുന്ന പുതിയ രാഷ്ട്രീയം കേരളത്തിന് ആവശ്യമാണെന്ന് എഴുത്തുകാരനും സാമൂഹിക വിമര്‍ശകനുമായ സക്കറിയ. ദളിത് രാഷ്ട്രീയത്തെ കേരളം ഉറ്റുനോക്കുകയാണ്. നേതാക്കള്‍ പറയുമ്പോള്‍ സമരം നടത്തുക, സ്ഥാപനങ്ങള്‍ തകര്‍ക്കുക, കൊള്ളയും കൊലവിളിയും നടത്തുക എന്ന രീതിയില്‍ വളര്‍ന്ന് വന്ന കാമ്പസ് രാഷ്ട്രീയത്തിന്‍െറ പ്രതിനിധികള്‍ അധികാരത്തിലേറുന്നത് കൊണ്ടാണ് കേരളം അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുന്നത്. അവരാരും കേരളത്തിന് വേണ്ടിയോ മലയാളിക്ക് വേണ്ടിയോ പ്രവര്‍ത്തിച്ച് കണ്ടിട്ടില്ല-ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. 
അടിസ്ഥാനപരമായി കേരളത്തിലെ പൊതുപ്രശ്നങ്ങള്‍ക്ക് കുറ്റക്കാര്‍ അധികാരത്തില്‍ വരുന്നവരാണ്. കേരളത്തില്‍ ലൈംഗിക മനോരോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. ശരിയായ വിദ്യഭ്യാസത്തിന്‍െറ കുറവാണ് ഇതിന് കാരണം. ലൈംഗിക വിദ്യഭ്യാസമല്ല ഇതിന് ആവശ്യം. സ്ത്രീ-പുരുഷ ബന്ധത്തെ കുറിച്ചുള്ള പഠനമാണ് വേണ്ടത്. 
സങ്കുചിത ചിന്തകളില്‍ നിന്ന് യുവതലമുറയെ മാറ്റിയെടുക്കാന്‍ അവരില്‍ നന്‍മയുടെ വിത്തുകള്‍ പാകേണ്ടതുണ്ട്. കരുണ, ദയ, മനുഷ്യത്വം എന്നിവ മനസില്‍ നിറയുമ്പോള്‍ ഭാവിയില്‍ അവനാര്‍ജിക്കുന്ന പുരോഗതിയുടെ മേഖലകളിലും അത് പ്രതിഫലിക്കും. മനസില്‍ വെറും സ്ഥാനവും പണവും നിറയുമ്പോളാണ് മനുഷ്യന്‍ യന്ത്രമായി പോകുന്നത്. വീട്ടില്‍ പുസ്തകം ഉണ്ടായിരുന്നത് കൊണ്ടാണ് തനിക്ക് എഴുത്തുകാരനാകാന്‍ കഴിഞ്ഞത്.  ഗ്രാമങ്ങളില്‍ പണ്ടുണ്ടായിരുന്ന സമാധാനം, സന്തോഷം തുടങ്ങിയതൊന്നും ഇന്നില്ല. ഗ്രാമങ്ങളില്ലാതായതല്ല ഇതിന് കാരണം. നവമാധ്യങ്ങളുടെയും സാങ്കേതിക വിദ്യയുടെയും കടന്ന് കയറ്റത്തിലൂടെ കുട്ടികളില്‍ പ്രായത്തില്‍ കൂടിയ ബുദ്ധിയും വക്ര ബുദ്ധിയും കൂടിയിട്ടുണ്ട്. ആവശ്യമുള്ളതും ഇല്ലാത്തതുമായ അറിവുകള്‍ ഇത് സമ്മാനിക്കുന്നു.  
പഴയ തലമുറയിലേക്കാള്‍ കൂടുതല്‍ കൃത്യമായ രാഷ്ട്രീയ ബോധമുള്ളവരാണ് പുതിയ എഴുത്തുകാര്‍. സാഹിത്യ രചനയിലൂടെ സാമൂഹ്യ വിമര്‍ശനം എളുപ്പമാകണമെന്നില്ല. ലേഖനം, പ്രസംഗം എന്നിവയിലൂടെയാണ് താനത് നിര്‍വ്വഹിക്കാറുള്ളത്. എഴുത്തുകാരന്‍െറ വളര്‍ച്ചക്ക് പ്രധാന പങ്ക് വഹിക്കുന്നത് മാധ്യമങ്ങളാണ്.  എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങളെക്കുറിച്ച് എന്താണ് പ്രതികരിക്കാത്തതെന്ന് ചോദ്യത്തിന് അദ്ദേഹം ഉത്തരം പറഞ്ഞില്ല. 
കേരളത്തില്‍ സെക്കുലര്‍ രാഷ്ട്രീയത്തില്‍ വിശ്വാസിക്കുന്നവരാണ് കൂടുതല്‍. എന്നാല്‍ മാന്യതയുടെ മുഖമൂടിയണിഞ്ഞ ചില മാധ്യമങ്ങള്‍ മതമൗലിക വാദവും തീവ്രവാദവും അല്‍പ്പസ്വല്‍പ്പം നല്ലതാണെന്ന രീതിയിലേക്ക് വഴിമാറുന്നത് വലിയ അപകടമാണെന്ന് സക്കറിയ ചൂണ്ടികാട്ടി. നവോഥാന മുല്യങ്ങളുടെ ച്യുതിക്ക് ഇതും കാരണമായിട്ടുണ്ട്. ഇതിന് പുറമെ ആള്‍ ദൈവങ്ങളുടെ കടന്ന് കയറ്റം ഇതിന് വേഗം കൂട്ടി-അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് വൈ.എ റഹീം അധ്യക്ഷനായിരുന്നു. സെക്രട്ടറി ബിജുസോമന്‍ സ്വാഗതം പറഞ്ഞു. 
Tags:    
News Summary - sakariya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.