Posted On
date_range Updated On
date_range സുരക്ഷിത റമദാന്: ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി റാക് പൊലീസ്
റാസല്‍ഖൈമ: സുരക്ഷിത റമദാന് മാസാചരണത്തിന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായി റാക് പൊലീസ്. എമിറേറ്റിലുടനീളം പ്രത്യേകം പൊലീസ് പട്രോള്‍ വിഭാഗത്തെ വിന്യസിച്ചും റോഡുകള്‍, മാര്‍ക്കറ്റുകള്‍, മസ്ജിദുകള്‍, പാര്‍പ്പിട കേന്ദ്രങ്ങള്‍ തുടങ്ങിയിടങ്ങളെല്ലാം പ്രത്യേക നിരീക്ഷണത്തിലായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രധാന റോഡുകളിലും ഉള് റോഡുകളിലും പൊലീസ് പട്രോള്‍ വിഭാഗത്തിന്റെ സേവനമുണ്ടാകുമെന്ന് റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്വാന് അല്‍ നുഐമി പറഞ്ഞു. അന്വേഷണങ്ങള്‍ക്കും സഹായത്തിനും പൊതുജനങ്ങള്‍ക്ക് 999, 901 നമ്പറുകളില്‍ ബന്ധപ്പെടാമെന്നും അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.